പിണറായിയുടെ വഴിയെ മോദിയും; ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും കറുത്ത മാസ്‌കിന് വിലക്ക്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി. ചടങ്ങിലെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം. കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയ സാഹചര്യത്തിലാണ് കറുപ്പ് മാസ്‌കിന്് വിലക്ക്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്ന പോലീസ് നിര്‍ദേശത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിരുന്നു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് […]

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ചെന്നൈയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തി. ചടങ്ങിലെത്തുന്നവര്‍ കറുപ്പൊഴികെ മറ്റ് നിറത്തിലുള്ള മാസ് ധരിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം.

കര്‍ഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയ സാഹചര്യത്തിലാണ് കറുപ്പ് മാസ്‌കിന്് വിലക്ക്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്ന പോലീസ് നിര്‍ദേശത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിരുന്നു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ കരിങ്കൊടിക്ക് പകരം കറുത്ത മാസ്‌ക് കാണിച്ച് പ്രതിഷേധം രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസിന്റെ നടപടിയെന്നായിരുന്നു റിപോര്‍ട്ട്.

ചെന്നൈ സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലും പ്രധാനമന്ത്രി ഇന്നെത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അദ്ദേഹം കേരളത്തിലെത്തുക. ചെന്നൈ മെട്രോ ഒന്നാം ഘട്ടം ദീര്‍ഘിപ്പിച്ച പാത ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി ഇവിടെയെത്തുന്നത്. കേരളത്തിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

Related Articles
Next Story
Share it