കാസര്‍കോടിന്റെ സ്‌നേഹം നുകര്‍ന്ന് ബല്‍വന്ത് റാവുവും കുടുംബവും മടങ്ങി

കാസര്‍കോട്: ദി റിയല്‍ കേരളാ സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന സൗഹൃദ കഥയിലെ നായകര്‍ക്ക് കാസര്‍കോടിന്റെ ഊഷ്മളമായ യാത്രയയപ്പ്. ദീര്‍ഘകാലത്തെ സൗഹൃദം പുതുക്കാന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്ന് കാസര്‍കോട്ടെ സുഹൃത്തിനെ തേടിയെത്തിയ മറാഠി കുടുംബത്തെ സ്‌നേഹപൂര്‍വ്വം വരവേറ്റ് രണ്ട് ദിവസം അവരെ കാസര്‍കോടിന്റെ ആതിഥേയ മാധുര്യം അനുഭവിപ്പിച്ച ശേഷമാണ് ഇന്നലെ ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. നഗരസഭാ ചെയര്‍മാനും സഹപ്രവര്‍ത്തകരും അടക്കമുള്ളവരും എത്തിയിരുന്നു.തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ കോലാപ്പൂര്‍ ഹമീദിനെ സന്ദര്‍ശിക്കാനായി കോലാപ്പൂരില്‍ നിന്നെത്തിയ ബല്‍വന്ത് റാവു ഘതമിന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ […]

കാസര്‍കോട്: ദി റിയല്‍ കേരളാ സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന സൗഹൃദ കഥയിലെ നായകര്‍ക്ക് കാസര്‍കോടിന്റെ ഊഷ്മളമായ യാത്രയയപ്പ്. ദീര്‍ഘകാലത്തെ സൗഹൃദം പുതുക്കാന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്ന് കാസര്‍കോട്ടെ സുഹൃത്തിനെ തേടിയെത്തിയ മറാഠി കുടുംബത്തെ സ്‌നേഹപൂര്‍വ്വം വരവേറ്റ് രണ്ട് ദിവസം അവരെ കാസര്‍കോടിന്റെ ആതിഥേയ മാധുര്യം അനുഭവിപ്പിച്ച ശേഷമാണ് ഇന്നലെ ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. നഗരസഭാ ചെയര്‍മാനും സഹപ്രവര്‍ത്തകരും അടക്കമുള്ളവരും എത്തിയിരുന്നു.
തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ കോലാപ്പൂര്‍ ഹമീദിനെ സന്ദര്‍ശിക്കാനായി കോലാപ്പൂരില്‍ നിന്നെത്തിയ ബല്‍വന്ത് റാവു ഘതമിന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ സൗഹൃദത്തിന്റെ കഥ ശനിയാഴ്ച ഉത്തരദേശം വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. റാവുവും ഭാര്യയും മക്കളും അടക്കം ഒന്‍പതംഗ സംഘമാണ് എത്തിയത്. ഇവര്‍ ഹമീദിനൊപ്പം മധൂര്‍ മദനന്തേശ്വര ക്ഷേത്രം, മാലിക് ദീനാര്‍ പള്ളി, ബേക്കല്‍കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച രാത്രി ഹമീദിന്റെ സഹോദരിയുടെ മകന്‍ നൗഷാദിന്റെ അടുക്കത്ത് ബയലിലുള്ള വീട്ടിലാണ് ബല്‍വന്ത് റാവുവും കുടുംബവും തങ്ങിയത്. ഇവിടെ നിന്ന് ഇന്നലെ രാവിലെ ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ റാവുവിനും ഭാര്യക്കും പൊന്നാട ചാര്‍ത്തി യാത്രയയപ്പ് നല്‍കാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗവും വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസും കരീം സിറ്റിഗോള്‍ഡ് അടക്കമുള്ളവരും എത്തിയിരുന്നു. അബ്ബാസ് ബീഗം ബല്‍വന്ത് റാവുവിനും കരീം സിറ്റിഗോള്‍ഡ് റാവുവിന്റെ ഭാര്യ സുനിതക്കും പൊന്നാട ചാര്‍ത്തി. ഹമീദും മരുമകന്‍ നൗഷാദും അടക്കമുള്ളവര്‍ റെയില്‍വെ സ്റ്റേഷനിലും യാത്രയയക്കാന്‍ എത്തിയിരുന്നു.

Related Articles
Next Story
Share it