നിറവയറില്‍ ചുടുചുംബനം; എലീനയുടെ വയറില്‍ ചുംബിക്കുന്ന ചിത്രവുമായി നടന്‍ ബാലു വര്‍ഗീസ്

കൊച്ചി: ആദ്യകണ്‍മണിക്കുള്ള കാത്തിരിപ്പില്‍ താരദമ്പതികളായ യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും. എലീനയുടെ നിറവയറില്‍ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ബാലു തന്നെയാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ബേബി ഷവര്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആവട്ടെ, നീയൊരുപാട് സന്തോഷം കൊണ്ടുവരും'; ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ബാലു കുറിച്ചു. നടന്‍ ആസിഫ് അലി കുടുംബസമേതം ബേബി ഷവറില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജനുവരിയിലാണ് താനൊരു അച്ഛനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത ബാലു പങ്കുവച്ചത്. 2021 […]

കൊച്ചി: ആദ്യകണ്‍മണിക്കുള്ള കാത്തിരിപ്പില്‍ താരദമ്പതികളായ യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും. എലീനയുടെ നിറവയറില്‍ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ബാലു തന്നെയാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ബേബി ഷവര്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

'ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആവട്ടെ, നീയൊരുപാട് സന്തോഷം കൊണ്ടുവരും'; ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ബാലു കുറിച്ചു. നടന്‍ ആസിഫ് അലി കുടുംബസമേതം ബേബി ഷവറില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജനുവരിയിലാണ് താനൊരു അച്ഛനാവാന്‍ പോകുന്നുവെന്ന വാര്‍ത്ത ബാലു പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ ആണ് ഇരുവരും വിവാഹിതരായത്. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്.

Related Articles
Next Story
Share it