കുട്ടികളുടെ അവകാശങ്ങളും ആവശ്യങ്ങളും അറിയിച്ച് ബാലസഭ

കാസര്‍കോട്: ജില്ലയിലെ കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും അറിയിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ബാലസഭ. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ബാലസഭ സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ബാലാവകാശ കമ്മിഷന്‍ അംഗം പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്തേണ്ട നിരവധി നിര്‍ദേശങ്ങള്‍ ബാലസഭയില്‍ ഉയര്‍ന്നു വന്നു. 18 വയസിനു താഴെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വിവരശേഖരണം […]

കാസര്‍കോട്: ജില്ലയിലെ കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും അറിയിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ബാലസഭ. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ബാലസഭ സംഘടിപ്പിച്ചത്.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ബാലാവകാശ കമ്മിഷന്‍ അംഗം പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്തേണ്ട നിരവധി നിര്‍ദേശങ്ങള്‍ ബാലസഭയില്‍ ഉയര്‍ന്നു വന്നു. 18 വയസിനു താഴെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വിവരശേഖരണം നടത്തുക. ജില്ലാ പഞ്ചായത്തിനു ഒരു ബാലാവകാശനയം ഉണ്ടാക്കുക, ബാലാവകാശ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക. ജില്ലയില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ മുങ്ങി മരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ എടുക്കുക. ബോര്‍ഡര്‍ ലൈന്‍ ഐക്യൂ ഉള്ള കുട്ടികളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കണം. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ജില്ലാ സന്ദര്‍ശനവും ക്യാമ്പുകളും നടത്തുക. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കളിസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കണ്ടെത്തി ബോധവത്കരിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനും നിര്‍ദേശം ഉയര്‍ന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ശകുന്തള, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ എസ് എന്‍ സരിത, സീനിയര്‍ സൂപ്രണ്ട് സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫെസിലിറ്റേറ്റര്‍ എച്ച് കൃഷ്ണ, ജില്ലാ ശിശു വികസന ഓഫീസര്‍ ഷിംന, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി എ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it