പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണുക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച ബളാല്‍ സ്വദേശി അറസ്റ്റില്‍
മേല്‍പ്പറമ്പ്: ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ പ്രതിയായ ബളാല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ സ്വദേശി ഹരീഷ് ചെവിരി(48)യെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് നിരവധികവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമം ക്ഷേത്രത്തിന്റെ തൊട്ടടുത്ത ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍ പെടുകയും നാട്ടുകാരും മേല്‍പ്പറമ്പ് പൊലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വെയിറ്റിംഗ് ഷെല്‍ട്ടറിന് പിറകില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹരീഷ് […]

മേല്‍പ്പറമ്പ്: ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ പ്രതിയായ ബളാല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാല്‍ സ്വദേശി ഹരീഷ് ചെവിരി(48)യെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് നിരവധികവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മോഷണ ശ്രമം ക്ഷേത്രത്തിന്റെ തൊട്ടടുത്ത ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍ പെടുകയും നാട്ടുകാരും മേല്‍പ്പറമ്പ് പൊലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വെയിറ്റിംഗ് ഷെല്‍ട്ടറിന് പിറകില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹരീഷ് അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. ദേവസ്ഥാനം പ്രസിഡണ്ട് സദാശിവന്‍ നായരുടെ പരാതിയിലാണ് ഹരീഷിനെതിരെ പൊലീസ് കേസെടുത്തത്. ഹരീഷിനെ ഹൊസ്ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു.
മേല്‍പ്പറമ്പ് സിഐ ടി ഉത്തംദാസ്, ഗ്രേഡ് എസ്‌ഐ ശശിധരന്‍ പിള്ള എന്നിവരും കാസര്‍കോട്ട് നിന്നുള്ള വിരയലടയാള വിദദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി.