ഓര്‍മ്മകളില്‍ നിറഞ്ഞ് ബാലകൃഷ്ണന്‍ മാങ്ങാട്; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാടിന്റെ 19-ാം വേര്‍പാട് വാര്‍ഷിക ദിനം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുക്കുന്നതായി. മലയാള മനോരമയുടെ ചെന്നൈ ബ്യൂറോ ചീഫായിരിക്കെ അന്തരിച്ച ബാലകൃഷ്ണന്‍ മാങ്ങാട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിര്‍വഹിച്ച തികഞ്ഞ കര്‍ത്തവ്യ നിര്‍വഹണത്തെ ഓര്‍ത്തെടുത്തും മുന്നൂറിലധികം കഥകളും പതിനഞ്ചോളം നോവലുകളും രചിച്ച് മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനായി മാറിയതിനെ അനുസ്മരിച്ചും ചടങ്ങില്‍ സംബന്ധിച്ചവര്‍ സംസാരിച്ചു. ഒരുകാലത്ത് മദ്രാസിലെ പ്രശസ്തമായ ആസ്പത്രികളെ ആശ്രയിക്കേണ്ടിവന്ന […]

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാടിന്റെ 19-ാം വേര്‍പാട് വാര്‍ഷിക ദിനം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുക്കുന്നതായി. മലയാള മനോരമയുടെ ചെന്നൈ ബ്യൂറോ ചീഫായിരിക്കെ അന്തരിച്ച ബാലകൃഷ്ണന്‍ മാങ്ങാട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിര്‍വഹിച്ച തികഞ്ഞ കര്‍ത്തവ്യ നിര്‍വഹണത്തെ ഓര്‍ത്തെടുത്തും മുന്നൂറിലധികം കഥകളും പതിനഞ്ചോളം നോവലുകളും രചിച്ച് മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനായി മാറിയതിനെ അനുസ്മരിച്ചും ചടങ്ങില്‍ സംബന്ധിച്ചവര്‍ സംസാരിച്ചു. ഒരുകാലത്ത് മദ്രാസിലെ പ്രശസ്തമായ ആസ്പത്രികളെ ആശ്രയിക്കേണ്ടിവന്ന മലയാളികള്‍ക്ക് സഹായത്തിന്റെ വലിയ പാലമായി നിന്ന ബാലകൃഷ്ണന്‍ മാങ്ങാടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പ്രാസിഗികര്‍ എടുത്തുപറഞ്ഞു.
ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണ സമിതി കാസര്‍കോട് സാഹിത്യവേദിയുടെ സഹകരണത്തോടെ കാസര്‍കോട്ടെ സിറ്റി ടവര്‍ ഹാളിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ നോവലായ 'ഭൂമിയുടെ കണ്ണ്' എന്ന പുസ്തകത്തെ ആധാരമാക്കി പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഇ. ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപക ജോലിയില്‍ നിന്ന് വിരമിക്കുന്ന ഇ. ഉണ്ണികൃഷ്ണനെ സജീവ സാംസ്‌കാരിക രംഗത്തേക്ക് സ്വാഗതം ചെയ്ത് ഡോ. അംബികാസുതന്‍ മാങ്ങാട് ഷാളണിയിച്ച് വരവേറ്റു. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. വി.വി പ്രഭാകരന്‍ ആമുഖ ഭാഷണം നടത്തി. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, നാരായണന്‍ പേരിയ, ഡോ. അംബികാസുതന്‍ മാങ്ങാട്, ടി.എ ഷാഫി, മുജീബ് അഹ്മദ്, എ.എസ് മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ പാടി, രാധാകൃഷ്ണന്‍ പെരുമ്പള, മോഹനന്‍ മാങ്ങാട് പ്രസംഗിച്ചു. രാധാകൃഷ്ണന്‍ മാങ്ങാട് നന്ദി പറഞ്ഞു.