ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ഇംഗ്ലീഷ് നോവല്‍ 'കോബ് വെബ് 'പ്രകാശനം ചെയ്തു

കാസര്‍കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍ കോബ് വെബ് പ്രകാശനം ചെയ്തു. വിദ്യാനഗര്‍ ത്രിവേണി കോളജില്‍ നടന്ന ചടങ്ങില്‍ നോവലിന്റെ കോപ്പി കോളജിലെ പൂര്‍വ വിദ്യാര്‍ഥിനികളായ റാങ്ക് ജേതാക്കള്‍ അശ്വിനി, ശ്രുതി, വിജിഷ എന്നിവര്‍ക്ക് നല്‍കി കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥന്‍ പ്രകാശനം നിര്‍വഹിച്ചു. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ നിറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണും പബ്ജിയും വീഡിയോ കളികളും വാട്ട്‌സ്ആപ് തുടങ്ങി അനേകം ചതിക്കുഴികള്‍ ആലേഖനം ചെയ്യുന്ന നോവല്‍ വായിച്ചിരിക്കേണ്ടതാണെന്ന് […]

കാസര്‍കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍ കോബ് വെബ് പ്രകാശനം ചെയ്തു. വിദ്യാനഗര്‍ ത്രിവേണി കോളജില്‍ നടന്ന ചടങ്ങില്‍ നോവലിന്റെ കോപ്പി കോളജിലെ പൂര്‍വ വിദ്യാര്‍ഥിനികളായ റാങ്ക് ജേതാക്കള്‍ അശ്വിനി, ശ്രുതി, വിജിഷ എന്നിവര്‍ക്ക് നല്‍കി കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥന്‍ പ്രകാശനം നിര്‍വഹിച്ചു. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ നിറവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണും പബ്ജിയും വീഡിയോ കളികളും വാട്ട്‌സ്ആപ് തുടങ്ങി അനേകം ചതിക്കുഴികള്‍ ആലേഖനം ചെയ്യുന്ന നോവല്‍ വായിച്ചിരിക്കേണ്ടതാണെന്ന് പ്രൊഫ.വി.ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കോളജ് ഡയറക്ടര്‍മാരായ എം. വിജയന്‍ നമ്പ്യാര്‍, കേ.ഗോപാലകൃഷ്ണന്‍, കേ. രവീന്ദ്രന്‍ നായര്‍, ബേത്തുര്‍ കുഞ്ഞമ്പു, പി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നോവലിസ്റ്റ് ബാലകൃഷ്ണന്‍ ചെര്‍ക്കള മറുപടി പ്രസംഗം നടത്തി.

Related Articles
Next Story
Share it