ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ പുരസ്‌കാരം കെ.എസ്. ഹരിക്ക്

നീലേശ്വരം: മാതൃഭൂമി ലേഖകനും നീലേശ്വരം പ്രസ്‌ഫോറം മുന്‍ പ്രസിഡണ്ടുമായിരുന്ന ബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം പ്രസ് ഫോറം ഏര്‍പ്പെടുത്തിയ ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ പുരസ്‌കാരം മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകന്‍ കെ.എസ്. ഹരിക്ക്.പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വാഴുന്നോറടി കുടിവെള്ള പദ്ധതിയെക്കുറിച്ച് മെട്രോ മനോരമയില്‍ 3 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് ആണ് ഹരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ […]

നീലേശ്വരം: മാതൃഭൂമി ലേഖകനും നീലേശ്വരം പ്രസ്‌ഫോറം മുന്‍ പ്രസിഡണ്ടുമായിരുന്ന ബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം പ്രസ് ഫോറം ഏര്‍പ്പെടുത്തിയ ബാലചന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ പുരസ്‌കാരം മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകന്‍ കെ.എസ്. ഹരിക്ക്.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വാഴുന്നോറടി കുടിവെള്ള പദ്ധതിയെക്കുറിച്ച് മെട്രോ മനോരമയില്‍ 3 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് ആണ് ഹരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി. ജയരാജന്‍, സര്‍വകലാശാല ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എ.എം. ശ്രീധരന്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പത്രപ്രവര്‍ത്തന മികവിനുള്ള കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ തോട്ടോന്‍ കോമന്‍ മണിയാണി പുരസ്‌കാരം നേടിയിട്ടുണ്ട്. ബാലചന്ദ്രന്‍ നീലേശ്വരത്തിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനമായ 19ന് നീലേശ്വരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Related Articles
Next Story
Share it