ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗത്തെ കണ്ടിരുന്നുവെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് പരിശോധനാഫലം; സംഭവത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ അക്രമിക്കപ്പെട്ടെന്ന വെളിപ്പെടുത്തലും വ്യാജം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി കലാഭവന്‍ സോബി നല്‍കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പരിശോധനാഫലം. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടിരുന്നുവെന്നും അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നുമായിരുന്നു സോബി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് മൊഴികളും നുണകളാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയില്‍ കണ്ടെത്തി. ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംഗ്ഷന് സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച […]

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി കലാഭവന്‍ സോബി നല്‍കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പരിശോധനാഫലം. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടിരുന്നുവെന്നും അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നുമായിരുന്നു സോബി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് മൊഴികളും നുണകളാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയില്‍ കണ്ടെത്തി.

ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംഗ്ഷന് സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരണപ്പെടുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവന്‍ സോബി മൊഴി നല്‍കിയത്.

ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശന്‍ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹനാപകടത്തെക്കുറിച്ച് ബന്ധുക്കള്‍ സംശയമുന്നയിച്ചത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ താന്‍ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കള്‍ ദുരൂഹത കണ്ടിരുന്നു. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അര്‍ജുന്റെ വാദം.

Related Articles
Next Story
Share it