ഹൊസങ്കടിയിലെ ബേക്കറി കവര്‍ച്ച: വിഗ്രഹ കവര്‍ച്ചാ കേസിലെ പ്രതി അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയിലെ ബേക്കറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ വിഗ്രഹ കവര്‍ച്ചാ കേസിലെ പ്രതി അറസ്റ്റില്‍.ഹൊസങ്കടി കടമ്പാറിലെ ലക്ഷ്മീഷ ഭണ്ഡാരി (42) ആണ് അറസ്റ്റിലായത്.ശനിയാഴ്ച്ച പുലര്‍ച്ചെ ഹൊസങ്കടിയിലെ അയ്യങ്കാര്‍ ബേക്കറിയുടെ ഷട്ടര്‍ തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. സമീപത്തെ സി.സി.ടി.വി. ദൃശ്യത്തില്‍ ലക്ഷ്മീഷ നടന്നുപോകുന്ന ദൃശ്യം കണ്ടെത്തിയതോടെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ച സമ്മതിച്ചത്.ഒരു വര്‍ഷം മുമ്പ് ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം കവര്‍ന്ന കേസിലെ പ്രതി കൂടിയാണ് ലക്ഷ്മീഷയെന്ന് […]

ഹൊസങ്കടി: ഹൊസങ്കടിയിലെ ബേക്കറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ വിഗ്രഹ കവര്‍ച്ചാ കേസിലെ പ്രതി അറസ്റ്റില്‍.
ഹൊസങ്കടി കടമ്പാറിലെ ലക്ഷ്മീഷ ഭണ്ഡാരി (42) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച്ച പുലര്‍ച്ചെ ഹൊസങ്കടിയിലെ അയ്യങ്കാര്‍ ബേക്കറിയുടെ ഷട്ടര്‍ തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. സമീപത്തെ സി.സി.ടി.വി. ദൃശ്യത്തില്‍ ലക്ഷ്മീഷ നടന്നുപോകുന്ന ദൃശ്യം കണ്ടെത്തിയതോടെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ച സമ്മതിച്ചത്.
ഒരു വര്‍ഷം മുമ്പ് ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം കവര്‍ന്ന കേസിലെ പ്രതി കൂടിയാണ് ലക്ഷ്മീഷയെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it