അതിവൈകാരികത ആപത്ത് -സാദിഖലി ശിഹാബ് തങ്ങള്‍

മൊഗ്രാല്‍പുത്തൂര്‍: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വിവേകത്തിന്റെതാണെന്നും അതിവൈകാരികത ആപത്താണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മൊഗറില്‍ നിര്‍മിച്ച നല്‍കിയ ബൈത്തുറഹ്‌മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് ജീവകാരുണ്യത്തിന്റെ രാഷ്ട്രീയം എന്നും പ്രസക്തമാണെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.ഷിബു […]

മൊഗ്രാല്‍പുത്തൂര്‍: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം വിവേകത്തിന്റെതാണെന്നും അതിവൈകാരികത ആപത്താണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മൊഗറില്‍ നിര്‍മിച്ച നല്‍കിയ ബൈത്തുറഹ്‌മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് ജീവകാരുണ്യത്തിന്റെ രാഷ്ട്രീയം എന്നും പ്രസക്തമാണെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.
ഷിബു മീരാന്‍, അസ്‌കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. പൊതുജീവിതത്തില്‍ അമ്പത് വര്‍ഷം പിന്നിട്ട മുതിര്‍ന്ന ലീഗ് നേതാവ് എസ്.പി സലാഹുദ്ധീനുള്ള ഉപഹാരം സാദിഖലി തങ്ങള്‍ സമ്മാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷറഫ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, മൂസാ ബി. ചെര്‍ക്കള, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.എ ജലീല്‍, അന്‍വര്‍ ചേരങ്കൈ, മഹമൂദ് കുളങ്ങര, എം.എം അസീസ്, മുഹമ്മദ് കുഞ്ഞി എരിയാല്‍, എസ്.എം നൂറുദ്ധീന്‍, മുഹമ്മദ് കുന്നില്‍, ഹനീഫ് ബദ്രിയ, ഹമീദ് ചൗക്കി, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, എം.എ നജീബ്, അഡ്വ. പി.എ ഫൈസല്‍, അഡ്വ.സമീറ ഫൈസല്‍, മുജീബ് കമ്പാര്‍, ജമീല സിദ്ദിഖ് ദണ്ഡഗോളി, സീനത്ത് നസീര്‍ കല്ലങ്കൈ, മൂസാ ബാസിത്ത്, എസ്.എം ഷാഫി ഹാജി, കെ.എം അബ്ദുല്‍ റഹ്‌മാന്‍, ഷഫീഖ് പീബിസ്, ഹസീബ് ചൗക്കി, നവാസ് എരിയാല്‍, അന്‍സാഫ് കുന്നില്‍, എ.കെ കരീം, ഹാരിസ് പീബീസ്, എം.എസ് ഷരീഫ്, സാദത്ത് എരിയാല്‍, അറഫാത്ത് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, സിദ്ദീഖ് ബേക്കല്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it