രാമനും കുടുംബവും ഇനി ബൈത്തുറഹ്‌മയുടെ തണലില്‍
പുത്തിഗെ: അംഗടിമുഗര്‍ ഖത്തീബ് നഗറില്‍ വര്‍ഷങ്ങളായി തയ്യല്‍ ജോലി ചെയ്ത് ജീവിതം തള്ളി നീക്കുന്ന രാമനും കുടുംബത്തിനും ബൈത്തുറഹ്‌മ നല്‍കി തുളുനാട്ടില്‍ മത സൗഹാര്‍ദ്ദത്തിന് മാതൃകയായി മുസ്ലിം ലീഗ് അംഗടിമുഗര്‍ ശാഖാ കമ്മിറ്റി.കുന്നിന്‍ ചെരുവില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്നതിനിടെ ആഞ്ഞടിച്ച കാറ്റിലും മഴയിലും ഷെഡ്ഡ് തകരുകയും പിന്നീട് വാടക റൂമില്‍ താമസിക്കവെ വാടക നല്‍കാനാവതെ ഇവിടെന്നിറങ്ങിയ ടൈലറും കുടുംബവും ടൈലറിംഗ് ഷോപ്പില്‍ തന്നെ താമസിക്കേണ്ട സ്ഥിതിയുണ്ടായി. ഈ കുടുംബത്തിന്റെ ദുരിത ജീവിതം കണ്ട അംഗടിമുഗര്‍ ഗ്ലോബല്‍ കെ.എം.സി.സിയും […]

![രാമനും കുടുംബവും ഇനി ബൈത്തുറഹ്‌മയുടെ തണലില്‍ രാമനും കുടുംബവും ഇനി ബൈത്തുറഹ്‌മയുടെ തണലില്‍](https://utharadesam.com/wp-content/uploads/2022/09/Baithurahma.jpg)
പുത്തിഗെ: അംഗടിമുഗര്‍ ഖത്തീബ് നഗറില്‍ വര്‍ഷങ്ങളായി തയ്യല്‍ ജോലി ചെയ്ത് ജീവിതം തള്ളി നീക്കുന്ന രാമനും കുടുംബത്തിനും ബൈത്തുറഹ്‌മ നല്‍കി തുളുനാട്ടില്‍ മത സൗഹാര്‍ദ്ദത്തിന് മാതൃകയായി മുസ്ലിം ലീഗ് അംഗടിമുഗര്‍ ശാഖാ കമ്മിറ്റി.
കുന്നിന്‍ ചെരുവില്‍ ഷെഡ്ഡ് കെട്ടി താമസിക്കുന്നതിനിടെ ആഞ്ഞടിച്ച കാറ്റിലും മഴയിലും ഷെഡ്ഡ് തകരുകയും പിന്നീട് വാടക റൂമില്‍ താമസിക്കവെ വാടക നല്‍കാനാവതെ ഇവിടെന്നിറങ്ങിയ ടൈലറും കുടുംബവും ടൈലറിംഗ് ഷോപ്പില്‍ തന്നെ താമസിക്കേണ്ട സ്ഥിതിയുണ്ടായി. ഈ കുടുംബത്തിന്റെ ദുരിത ജീവിതം കണ്ട അംഗടിമുഗര്‍ ഗ്ലോബല്‍ കെ.എം.സി.സിയും ലീഗ് കമ്മിറ്റിയും സംയുക്തമായി അംഗടിമുഗര്‍ ആമനയില്‍ മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.
എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മുസ്ലിം ലീഗ് മണ്ഡലം നേതാക്കന്മാരായ ടി.എ മൂസ, എം. അബ്ബാസ്, അസീസ് കളത്തൂര്‍, എ.കെ ആരിഫ് അടക്കമുള്ള മുസ്ലിം നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.