സ്വര്‍ണക്കടത്ത് കേസ് തീവ്രവാദമാകില്ല; എന്‍ഐഎ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സ്വര്‍ണക്കടത്ത് കേസ് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്നും കസ്റ്റംസ് ആക്ടിന്റെ കീഴില്‍ വരുന്ന കുറ്റകൃത്യമാണിതെന്നും ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്ക്കോടതി വിധിക്കെതിരായ എന്‍ ഐ എയുടെ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ യു എ പി എ സെക്ഷന്‍ 15 നിലനില്‍ക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സ്വര്‍ണക്കടത്ത് കേസ് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്നും കസ്റ്റംസ് ആക്ടിന്റെ കീഴില്‍ വരുന്ന കുറ്റകൃത്യമാണിതെന്നും ഹൈക്കോടതി പറഞ്ഞു.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്ക്കോടതി വിധിക്കെതിരായ എന്‍ ഐ എയുടെ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും കോടതി
ചൂണ്ടിക്കാട്ടി. കേസില്‍ യു എ പി എ സെക്ഷന്‍ 15 നിലനില്‍ക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എന്‍ ഐ എയുടെ വാദം.

Related Articles
Next Story
Share it