മുഴുവന്‍ കേസുകളിലും ജാമ്യം; എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 148 കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും. ഉച്ചയോടെ ഖമറുദ്ദീന്‍ ജയിലില്‍ നിന്നിറങ്ങുമെന്നാണ് വിവരം. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കടുത്ത നിബന്ധനകളോടെയാണ് ഖമറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കണ്ടുകെട്ടിയ ശേഷമാണ് ജാമ്യം. കാസര്‍കോട് സി.ജെ.എം കോടതിയിലും ഹൊസ്ദുര്‍ഗ് കോടതിയിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖമറുദ്ദീന്‍ ജയിലില്‍ നിന്നിറങ്ങും. നിക്ഷേപ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 148 കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും. ഉച്ചയോടെ ഖമറുദ്ദീന്‍ ജയിലില്‍ നിന്നിറങ്ങുമെന്നാണ് വിവരം. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കടുത്ത നിബന്ധനകളോടെയാണ് ഖമറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കണ്ടുകെട്ടിയ ശേഷമാണ് ജാമ്യം. കാസര്‍കോട് സി.ജെ.എം കോടതിയിലും ഹൊസ്ദുര്‍ഗ് കോടതിയിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖമറുദ്ദീന്‍ ജയിലില്‍ നിന്നിറങ്ങും.
നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ ഖമറുദ്ദീന്‍ അറസ്റ്റിലായി 90 ദിവസത്തോളമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സ്വന്തം മണ്ഡലമായ മഞ്ചേശ്വരത്തേക്കായിരിക്കും ഖമറുദ്ദീന്‍ എത്തുക.

Related Articles
Next Story
Share it