ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; ആദ്യം കുത്തിവെപ്പ് 18 വയസുമുതലുള്ളവര്‍ക്ക്
മനാമ: ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യത്ത് വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. 18 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നടത്തുക. മരുന്നുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലെ യു എസ് നാവികസേനയുടെ അഞ്ചാമത്തെ നാവിക ആസ്ഥാനം കൂടിയായ ബഹ്റൈനില്‍ ഏകദേശം […]

മനാമ: ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യത്ത് വാക്‌സിന്‍ വിതരണം സൗജന്യമായിരിക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. 18 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നടത്തുക.
മരുന്നുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലെ യു എസ് നാവികസേനയുടെ അഞ്ചാമത്തെ നാവിക ആസ്ഥാനം കൂടിയായ ബഹ്റൈനില്‍ ഏകദേശം 15 ദശലക്ഷമാണ് ജനസംഖ്യ. ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കിയ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍.
ഒരു വ്യക്തിക്ക് 21 ദിവസത്തിനുള്ളില്‍ രണ്ട് പ്രതിരോധ കുത്തിവെപ്പുകളാണ് നല്‍കുക. അതേസമയം മരുന്നുകളുടെ ഇറക്കുമതി, വിതരണം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനോഫാര്‍ നിര്‍മിച്ച ചൈനീസ് വാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി ബഹ്‌റൈന്‍ നല്‍കിയിരുന്നു. ഇതുപ്രകാരം 6,000 ത്തോളം പേര്‍ക്ക് കുത്തിവെപ്പ് നല്‍കുകയും ചെയ്തു. സിനോഫാര്‍ വാക്്സിന്‍ 86 ശതമാനം ഫലപ്രദമാണെന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സും പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് നിര്‍മാതാക്കളായ ഫൈസറിന്റെ വാദം.
Bahrain says Covid-19 vaccine free for all citizens and residents