ബഹ്‌റൈന്‍ കെ.എം.സി.സി പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

ബഹ്റൈന്‍: ബഹ്‌റൈന്‍ കെ.എം.സി.സി ഇ. അഹമ്മദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും വിവിധ കമ്മിറ്റികള്‍ക്കും വ്യക്തികള്‍ക്കുമുള്ള അനുമോദനവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പയ്യക്കി ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ഹാറൂണ്‍ അഹ്‌സനി പ്രാര്‍ത്ഥന നടത്തി. ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലമ്പാടി അധ്യക്ഷത വഹിച്ചു.കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. പ്രവര്‍ത്തന മികവ് കൊണ്ട് മഞ്ചേശ്വരം മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറ്റിയ നേതാവായിരുന്നു […]

ബഹ്റൈന്‍: ബഹ്‌റൈന്‍ കെ.എം.സി.സി ഇ. അഹമ്മദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും വിവിധ കമ്മിറ്റികള്‍ക്കും വ്യക്തികള്‍ക്കുമുള്ള അനുമോദനവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പയ്യക്കി ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ഹാറൂണ്‍ അഹ്‌സനി പ്രാര്‍ത്ഥന നടത്തി. ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലമ്പാടി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. പ്രവര്‍ത്തന മികവ് കൊണ്ട് മഞ്ചേശ്വരം മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറ്റിയ നേതാവായിരുന്നു റദ്ദുച്ച എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രെട്ടറി ഹുസൈന്‍ സി. മാണിക്കോത്ത് സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി റഫീഖ് തോട്ടക്കര മുസ്ലിം ലീഗിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ബഹ്റൈന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് ഷംസുദ്ദീന്‍ വെള്ളികുളങ്ങര സംസാരിച്ചു. ഖായിദേ മില്ലത്ത് ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മണ്ഡലമായി ഉദുമ മണ്ഡലത്തെ തിരഞ്ഞെടുത്തു.
ജില്ലാ വനിതാ വിങ് കമ്മിറ്റിക്കുള്ള ഉപഹാരം കല്ലട്ര മാഹിന്‍ ഹാജി വനിത വിങ് ഭാരവാഹികള്‍ക്ക് കൈമാറി. വനിത വിങ് ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ഖൈറുന്നീസ മനാഫിന് ജില്ലാ വനിത വിങ് കമ്മിറ്റിയുടെ ഉപഹാരവും കല്ലട്ര മാഹിന്‍ ഹാജി നല്‍കി. സംസഥാന കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, കാസര്‍കോട് ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡണ്ടുമാരായ ആതിക് പുത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ പാലക്കി, സെക്രട്ടറിമാരായ യാക്കൂബ് മഞ്ചേശ്വരം, ഹാരിസ് പട്‌ല, ഹാരിസ് ഉളിയത്തടുക്ക, മുന്‍ ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, സ്റ്റേറ്റ് വര്‍ക്കിങ് കമ്മിറ്റി അംഗം ബാവ ഹാജി പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ഓര്‍ഗാനൈസിങ് സെക്രട്ടറി മനാഫ് പറക്കട്ട നന്ദി പറഞ്ഞു.

Related Articles
Next Story
Share it