പത്ത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ബഹ്‌റൈന്‍ കെ.എം.സി.സിയും, എം.എസ്.എഫും

കാസര്‍കോട്: കെ.എം.സി.സി ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട ഹബീബ് എഡ്യുകെയര്‍ (ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്) ജില്ലാ എം.എസ്.എഫുമായി സഹകരിച്ച് നടത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ കെ.എം.സി.സി ജില്ലാ ട്രഷറര്‍ അഷ്‌റഫ് അലി കണ്ടിഗെ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍തോടിന് നല്‍കി പ്രകാശനം ചെയ്തു.കെ.എം.സി.സി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം […]

കാസര്‍കോട്: കെ.എം.സി.സി ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2022-24 വര്‍ഷത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട ഹബീബ് എഡ്യുകെയര്‍ (ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്) ജില്ലാ എം.എസ്.എഫുമായി സഹകരിച്ച് നടത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ കെ.എം.സി.സി ജില്ലാ ട്രഷറര്‍ അഷ്‌റഫ് അലി കണ്ടിഗെ എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍തോടിന് നല്‍കി പ്രകാശനം ചെയ്തു.
കെ.എം.സി.സി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അനസ് പടന്നക്കാട് സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു. ജില്ലാ എം.എസ്.എഫ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കാസര്‍കോട് മണ്ഡലം നേതാക്കളായ ഫൈസല്‍ ബെദിര, സമീര്‍ പുഞ്ചിരി, എം.എസ്.എഫ് നേതാക്കളായ സലാം ബെളിഞ്ചം, ശാനിഫ് നെല്ലിക്കട്ട, ത്വാഹ, ബാസിത്ത് തായല്‍, കുഞ്ഞാമു ബെദിര കെ.എം.സി.സി ഉദുമ മണ്ഡലം കോ-ഓഡിനേറ്റര്‍ അബ്ബാസ് ചെമ്മനാട്, ജാഫര്‍ ആലംപാടി സംബന്ധിച്ചു. കെ.എം.സി.സി സെക്രട്ടറി നൗഷാദ് മൊഗ്രാല്‍പുത്തൂര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it