ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി ബൈത്തുറഹ്‌മ സമര്‍പ്പണം 27ന്

കാസര്‍കോട്: ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്‌മയുടെ സമര്‍പ്പണം 27ന് രാവിലെ 10 മണിക്ക് ആരിക്കാടിയില്‍ നടക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നല്‍കി ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം ട്വന്റി20 കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയ ബൈത്തുറഹ്‌മയാണ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക […]

കാസര്‍കോട്: ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തുറഹ്‌മയുടെ സമര്‍പ്പണം 27ന് രാവിലെ 10 മണിക്ക് ആരിക്കാടിയില്‍ നടക്കും.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നല്‍കി ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം ട്വന്റി20 കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയ ബൈത്തുറഹ്‌മയാണ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക അനുബന്ധ സംഘടനയുടെ ജില്ലാ നേതാക്കള്‍, ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കുമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മഞ്ചേശ്വരം, ജനറല്‍ സെക്രട്ടറി റിയാസ് പട്ടള, ട്രഷറര്‍ കുഞ്ഞാമു ബെദിര, വൈസ് പ്രസിഡണ്ട് റഫീഖ് മീനാര്‍ എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Related Articles
Next Story
Share it