ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍; സൗദിയിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടി

മസ്‌കത്ത്: ഓണ്‍ അറൈവല്‍ വിസക്ക് ബഹ്‌റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുതലാണ് ബഹ്‌റൈന്‍ ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉന്നത പ്രൊഫഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുള്ളൂ. ഇതോടെ സൗദിയിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടിയായി. ഒമാനില്‍ ക്വാറന്റീന്‍ കഴിഞ്ഞ ശേഷം ബഹ്‌റൈനിലേക്ക് പോയി അവിടെ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് പോകുന്നതിനുള്ള വഴിയാണ് അടഞ്ഞത്. ഒമാനില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. കുടുംബസമേതവും മറ്റും പോകുന്നവര്‍ക്ക് ബഹ്‌റൈനില്‍ ഇറങ്ങിയ […]

മസ്‌കത്ത്: ഓണ്‍ അറൈവല്‍ വിസക്ക് ബഹ്‌റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുതലാണ് ബഹ്‌റൈന്‍ ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉന്നത പ്രൊഫഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നുള്ളൂ. ഇതോടെ സൗദിയിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടിയായി. ഒമാനില്‍ ക്വാറന്റീന്‍ കഴിഞ്ഞ ശേഷം ബഹ്‌റൈനിലേക്ക് പോയി അവിടെ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് പോകുന്നതിനുള്ള വഴിയാണ് അടഞ്ഞത്.

ഒമാനില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. കുടുംബസമേതവും മറ്റും പോകുന്നവര്‍ക്ക് ബഹ്‌റൈനില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം പോകുന്നതായിരുന്നു ലാഭകരം. നിരവധി പേര്‍ ഈ മാര്‍ഗം വിനിയോഗിച്ചിരുന്നു. പുതിയ തീരുമാനം നിരവധി പേരുടെ യാത്ര അവതാളത്തിലാക്കി. വെള്ളിയാഴ്ച ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകാന്‍ എത്തിയ കുടുംബത്തിന് മസ്‌കത്ത് വിമാനത്താവളത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് യാത്രാനുമതി ലഭിച്ചത്.

ദുബൈയില്‍ നിന്ന് ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകാനെത്തിയ മലയാളികളടക്കമുള്ളവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തോളം മനാമ വിമാനത്താവളത്തില്‍ തങ്ങിയ ശേഷമാണ് ഇവര്‍ തിരിച്ച് ദുബൈയിലെത്തിയത്. ഇവര്‍ പിന്നീട് കേരളത്തിലേക്ക് മടങ്ങി.

Related Articles
Next Story
Share it