കാസര്‍കോട്ടെത്തിയ റഷ്യന്‍ യുവാവിന്റെ ബാഗ് ബസില്‍ നഷ്ടപ്പെട്ടു; ടൗണ്‍ പോലീസിന്റെ അടിയന്തിര ഇടപെടലിലൂടെ പയ്യന്നൂരില്‍ ബാഗ് കണ്ടെത്തി
കാസര്‍കോട്: കാസര്‍കോട്ടെത്തിയ റഷ്യന്‍ യുവാവിന്റെ ബാഗ് ബസില്‍ നഷ്ടപ്പെട്ടു. പൊലീസ് ഇടപെട്ടതോടെ ബാഗ് പിന്നീട് തിരികെ ലഭിക്കുകയും ചെയ്തു. റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ നിന്നുള്ള കോണ്‍സ്റ്റാന്റയിന്‍ ജെമോയിവിന്റെ ബാഗാണ് ബസില്‍ നഷ്ടപ്പെട്ടത്. ജെമോയിവ് ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തിയതായിരുന്നു. തുടര്‍ന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ ജെമോയിവ് ബാഗ് അവിടെ വെച്ച് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. തിരിച്ചുവന്നപ്പോഴേക്കും ബാഗ് സഹിതം ബസ് പോയിരുന്നു. പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡ് അടക്കമുള്ള രേഖകളും പഴ്സും […]

കാസര്‍കോട്: കാസര്‍കോട്ടെത്തിയ റഷ്യന്‍ യുവാവിന്റെ ബാഗ് ബസില്‍ നഷ്ടപ്പെട്ടു. പൊലീസ് ഇടപെട്ടതോടെ ബാഗ് പിന്നീട് തിരികെ ലഭിക്കുകയും ചെയ്തു. റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ നിന്നുള്ള കോണ്‍സ്റ്റാന്റയിന്‍ ജെമോയിവിന്റെ ബാഗാണ് ബസില്‍ നഷ്ടപ്പെട്ടത്. ജെമോയിവ് ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തിയതായിരുന്നു. തുടര്‍ന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ ജെമോയിവ് ബാഗ് അവിടെ വെച്ച് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി.
തിരിച്ചുവന്നപ്പോഴേക്കും ബാഗ് സഹിതം ബസ് പോയിരുന്നു. പാസ്പോര്‍ട്ട്, എ.ടി.എം കാര്‍ഡ് അടക്കമുള്ള രേഖകളും പഴ്സും വസ്ത്രങ്ങളും ബാഗിലുണ്ടായിരുന്നു. പരിഭ്രാന്തനായ റഷ്യന്‍ യുവാവ് സഹായം തേടി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി. എസ്.ഐ യു.പി വിപിനും ജനമൈത്രി പൊലീസും യുവാവിനെ കൂട്ടി ഡിപ്പോയിലെത്തുകയും ആ സമയത്ത് പോയ ബസുകളുടെ കണ്ടക്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും ചെയ്തു.
ബാഗ് പയ്യന്നൂര്‍ ഡിപ്പോയില്‍ എത്തിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് റഷ്യന്‍ യുവാവിന് ശ്വാസം നേരെ വീണത്. തടര്‍ന്ന് ബാഗ് തിരിച്ചുകിട്ടുകയും ചെയ്തു.
Bag missed at KSRTC Bus; Police helped Russian citizen