ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഓര്‍മ്മ ദി… ചന്ദ്രഗിരിക്കരയിലെ സൂര്യതേജസ്
എന്റെ നീണ്ട 13 വര്‍ഷ കാസര്‍കോടന്‍ ജീവിതത്തിന്റെ സുപ്രധാന കണ്ണി ബദ്‌രിയ ഹോട്ടലും അബ്ദുല്‍ ഖാദര്‍ ഹാജിയും ആണ്. യാത്രക്കിടെ കണ്ണൂര്‍ 'ഫോര്‍ട്ട് വ്യൂ' ഹോട്ടലില്‍ റൂമിന്റെ തൊട്ടടുത്തുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ 'സിലോണ്‍ ഹാജി' യില്‍ നിന്നാണ് തുടങ്ങേണ്ടത്.'എനിക്ക് തുടര്‍പഠനവും ഒരു ചെറിയ ജോലി സാധ്യതയും വേണം' സിലോണ്‍ ഹാജി കുറച്ച് പണവും കാസര്‍കോട്ടെ ചില പ്രമുഖരുടെ ഫോണ്‍ നമ്പറും പേരും തന്നു.സി.ടി.എം, ടി.എ.ഇബ്രാഹിം, ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി, എന്നിവരുടെ നമ്പറുകള്‍…രണ്ടക്ക ഫോണ്‍ നമ്പറുകള്‍… അദ്ദേഹം കാറില്‍ […]
എന്റെ നീണ്ട 13 വര്‍ഷ കാസര്‍കോടന്‍ ജീവിതത്തിന്റെ സുപ്രധാന കണ്ണി ബദ്‌രിയ ഹോട്ടലും അബ്ദുല്‍ ഖാദര്‍ ഹാജിയും ആണ്. യാത്രക്കിടെ കണ്ണൂര്‍ 'ഫോര്‍ട്ട് വ്യൂ' ഹോട്ടലില്‍ റൂമിന്റെ തൊട്ടടുത്തുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ 'സിലോണ്‍ ഹാജി' യില്‍ നിന്നാണ് തുടങ്ങേണ്ടത്.'എനിക്ക് തുടര്‍പഠനവും ഒരു ചെറിയ ജോലി സാധ്യതയും വേണം' സിലോണ്‍ ഹാജി കുറച്ച് പണവും കാസര്‍കോട്ടെ ചില പ്രമുഖരുടെ ഫോണ്‍ നമ്പറും പേരും തന്നു.സി.ടി.എം, ടി.എ.ഇബ്രാഹിം, ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി, എന്നിവരുടെ നമ്പറുകള്‍…രണ്ടക്ക ഫോണ്‍ നമ്പറുകള്‍… അദ്ദേഹം കാറില്‍ […]
എന്റെ നീണ്ട 13 വര്‍ഷ കാസര്‍കോടന്‍ ജീവിതത്തിന്റെ സുപ്രധാന കണ്ണി ബദ്‌രിയ ഹോട്ടലും അബ്ദുല്‍ ഖാദര്‍ ഹാജിയും ആണ്. യാത്രക്കിടെ കണ്ണൂര്‍ 'ഫോര്‍ട്ട് വ്യൂ' ഹോട്ടലില്‍ റൂമിന്റെ തൊട്ടടുത്തുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ 'സിലോണ്‍ ഹാജി' യില്‍ നിന്നാണ് തുടങ്ങേണ്ടത്.
'എനിക്ക് തുടര്‍പഠനവും ഒരു ചെറിയ ജോലി സാധ്യതയും വേണം' സിലോണ്‍ ഹാജി കുറച്ച് പണവും കാസര്‍കോട്ടെ ചില പ്രമുഖരുടെ ഫോണ്‍ നമ്പറും പേരും തന്നു.
സി.ടി.എം, ടി.എ.ഇബ്രാഹിം, ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി, എന്നിവരുടെ നമ്പറുകള്‍…രണ്ടക്ക ഫോണ്‍ നമ്പറുകള്‍… അദ്ദേഹം കാറില്‍ മെയില്‍ വണ്ടിയുടെ സമയത്ത് എന്നെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു. നട്ടുച്ചനേരം. കത്തിക്കാളുന്ന വെയില്‍. കാസര്‍കാട് സ്റ്റേഷനില്‍ നിന്നും നടന്നുനടന്നാണ് ബദ്‌രിയ ഹോട്ടലില്‍ എത്തുന്നത്. അന്നത് ജാല്‍സൂര്‍ റോഡാണ്. ഹോട്ടലിന് മുന്നിലെത്തുമ്പാള്‍ ജനം തിക്കിതിരക്കി പായുന്നു. അകലെ ഒരു അമിട്ടുപൊട്ടിയ ശബ്ദം. പൊലീസ് ലാത്തി വീശുന്നു. ഞാന്‍ അതിവേഗം ബദ്‌രിയ ഹോട്ടലിലേക്ക് പാഞ്ഞു. ആകെ ബഹള മയം..ഞാന്‍ പരിഭ്രമിച്ചവശനായി. ഒരു ദീര്‍ഘകായ ദേഹം… എന്റെ അരികില്‍ വന്നു. തോളത്തെ ശുഭ്രസുന്ദര തട്ടം ഞാന്‍ മറക്കില്ല…
ആരാണ്് നീ..
ഞാന്‍ ഹനീഫ്..
എന്റെ മോനും ഹനീഫ്.. .വിശേഷങ്ങള്‍ ചോദിച്ചു, മുകളില്‍ 2.50 വാടകയില്‍ ഒരു മുറി തന്നു. കാശു വാങ്ങിയിട്ടില്ല. ഊണ്‍ കഴിക്കാന്‍ അടുത്ത ടേബിളില്‍ ഇരുത്തി.
ഇതൊക്കെ ഞാന്‍ മനസ്സിലാക്കിയതാണ്. കാസര്‍കോടന്‍ മലയാള ശൈലി എനിക്ക് തീര്‍ത്തും അചരിചിതമായിരുന്നു. ഹോട്ടലിന്റെ സമീപം കൊടുംകൈ കുത്തി നിന്ന ആജാനബാഹുവിനെ ചൂണ്ടി ഒരാളോട് ഞാന്‍ ചോദിച്ചു.
അത് ആരാണ്..
അതാണ് അബ്ദുല്‍ ഖാദര്‍ ഹാജി..
ഞാന്‍ നിശബ്ദനായി.
ഒരു ചരിചയവുമില്ലാത്ത എനിക്ക് താമസ സ്ഥലം തന്നു. ഭക്ഷണം തന്നു.
'ഇതെന്തൊരു മനുഷ്യന്‍…'
ഞാന്‍ കേട്ട ശബ്ദവും കോലാഹലങ്ങളും വരദരാജപൈ എന്ന ബസ് തൊഴിലാളിയുടെ അപകടമരണവും ബസ് തൊഴിലാളി സമരവും ആയിരുന്നു.
ഉച്ച ഭക്ഷണവും നേരിയ മയക്കവും കഴിഞ്ഞ് ഞാന്‍ ഹോട്ടല്‍ കൗണ്ടറിനടുത്തെത്തിയപ്പാള്‍ അബ്ദുല്‍ ഖാദര്‍ ഹാജി ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. പി.കെ.മുഹമ്മദ്. ഞങ്ങള്‍ മുറിയില്‍ ഇരുന്നു പലതും സംസാരിച്ചു.
മുഹമ്മദ് ലോ കോളജില്‍ പഠിക്കുന്നു. അബ്ദുല്‍ ഖാദര്‍ ഹാജിയാണ് രക്ഷിതാവ്.
'നിങ്ങള്‍ക്കും പഠിക്കാന്‍ സൗകര്യം ചെയ്യും. ഇവിടെ ചില നേരങ്ങളില്‍ എന്തെങ്കിലും ചെറിയ ജോലിയും ചെയ്യാം.'
വൈകിട്ട് അബ്ദുല്‍ ഖാദര്‍ ഹാജിയെ കണ്ട് സംസാരിച്ചു. വേറെ എവിടെയും പോവില്ലെന്ന് ബോണ്ട് എഴുതി തരണം. ഇവിടെ ജോലി തരാം. പഠിക്കാനും പോകാം..
എനിക്ക് ആശ്ചര്യമായി. യാതൊരു ചരിചയവും ഇല്ലാത്ത എനിക്ക് അപേക്ഷിക്കാതെ തന്നെ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഞാന്‍ അവിടെ ജോലി ചെയ്തു. ബാംഗ്ലൂരില്‍ നാടക പഠന കേന്ദ്രത്തില്‍ പോകണം.
ഏകദേശം മൂന്നു മാസം ബാംഗ്ലൂര്‍ യാത്രയും ബദ്‌രിയ താമസവുമായി ഞാന്‍ കാസര്‍കോടിനെ ആസ്വദിച്ചു. ഹോട്ടലില്‍ എല്ലാം എനിക്ക് സൗജന്യമായിരുന്നു.
ചില ദിവസങ്ങളില്‍ അദ്ദേഹം അഞ്ചോ പത്തോ രൂപ ഈ കൗണ്ടറില്‍ നിന്ന് വാരിവലിച്ച് ഇട്ട് തരും.
ഇന്നത്തെ അഞ്ഞൂറിന് സമം. ടി.എ.ഇബ്രാഹീമിനെ പരിചയപ്പെട്ടു. അദ്ദഹം നല്ലൊരു വായനക്കാരനും സംസ്‌കൃത ചിത്തനുമായി ബോധ്യപ്പെട്ടു.
ബദ്‌രിയയുടെ മുഴുവന്‍ ചരിത്രങ്ങള്‍ ചറഞ്ഞു തന്നത് ടി.എ. ഇബ്രാഹിം എന്ന ബിസിനസ്സുകാരനാണ്. അദ്ദേഹം മുസ്‌ലീം ലീഗ് നേതാവാണ് എന്ന് ഞാന്‍ മനസ്സിലാക്കി.
ടി. ഉബൈദിനെ പരിചയപ്പെടുത്തിയത് ടി.എം.ഇബ്രാഹിമാണ്്. ഉബൈദ് ഹോട്ടലിലെ കൗണ്ടറില്‍ കൈ കുത്തി നിന്ന് അബ്ദുല്‍ ഖാദര്‍ ഹാജിയോട് സംസാരിക്കുന്നു. കപ്പും സോസറും ഉപയോഗിച്ച് ചായ കുടിക്കുന്നു. ആ ചിരിയും ശുഭ്രവേഷവും എനിക്കറിയാവുന്ന കവികളുടെ ആയിരുന്നു. ഒരു നിഷ്‌കളങ്കന്‍.
ഒരു പതിനൊന്നു മണി. ഹോട്ടലിനോട് ചേര്‍ന്ന ചെറിയ ബേക്കറിയില്‍ ഇരുന്ന എന്നെ അബ്ദുല്‍ ഖാദര്‍ ഹാജി വിളിച്ചു. ഞങ്ങള്‍ നടന്നു (ആ യാത്ര ബദ്‌രിയ ലോഡ്ജിനു താഴെയുളള മാര്‍ക്കറ്റ് റോഡിലൂടെയായിരുന്നു.) ഓരാ പീടികക്കാരനും അത്യാദരവുകളോടെ നില്‍ക്കുന്നത് ഞാന്‍ ഓര്‍മ്മിക്കുന്നു. വല്ലാത്ത ആധികാരികത അതായിരുന്നു അബ്ദുല്‍ ഖാദര്‍ ഹാജി.
ഞങ്ങള്‍ നടന്ന് മത്സ്യമാര്‍ക്കറ്റില്‍ എത്തി. ചെറിയ തിരക്കുണ്ട്. മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ ആദരവാടെ എഴുന്നറ്റു നില്‍ക്കുന്നു. ചില വലിയ മത്സ്യങ്ങള്‍ക്ക് അബ്ദുല്‍ ഖാദര്‍ ഹാജി വില ചോദിക്കുന്നു. അവ ഹോട്ടലില്‍ എത്തിക്കാന്‍ ഓര്‍ഡര്‍ നല്‍കുന്നു.
റോഡിന് എതിര്‍വശത്തുള്ള ചെറിയ ബദ്‌രിയ ഹോട്ടല്‍ പരിചയപ്പെടുത്തുന്നു (അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കുഞ്ഞാമു നടത്തുന്ന ഹോട്ടല്‍).
ഈ കുറഞ്ഞ കാല ബദ്‌രിയ താമസത്തിനിടയില്‍ വലിയ ചരിത്രങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. ചെങ്കളയില്‍ നിന്ന് സുള്ള്യ മെര്‍ക്കാറ വഴി ബോംബെയില്‍ എത്തുന്നത്. ..ബോംബെയില്‍ നിരവധി ഹോട്ടലുകളില്‍ വിവിധ തൊഴിലുകള്‍ ചെയ്യുന്നത്. അന്നത്തെ ബോംബെ മലയാളികളുടെ ആശ്രയമായ 'ബിസ്മി' യില്‍ കൗണ്ടറില്‍ വിശ്വസ്തനായി ജോലി ചെയ്യുന്നത്. അവിടുന്ന് അത്യാവശ്യം സമ്പാദ്യവുമായി വീണ്ടും ചെങ്കളയില്‍ എത്തുന്നത്.
സൂഫി വരന്യനായ ഫനീഫ എന്ന, ഉപ്പുപ്പ തങ്ങളെ ചരിചയപ്പെടുത്തുന്നത്. അതൊരു ഇതിഹാസ സമാനമായ ജൈത്രയാത്രയുടെ തുടക്കമാണ്.
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമല്ലോ.. വിവേകികള്‍.. എന്ന ആശാന്‍ വരികള്‍ അബ്ദുല്‍ ഖാദര്‍ ഹാജി പ്രാവര്‍ത്തികമാക്കി.
ഏതു മനുഷനും വിശ്വസ്തനാണെങ്കില്‍ ബദ്‌രിയ ഹോട്ടലില്‍ എല്ലാം സൗജന്യമാണ് (എനിക്ക് ഇന്നും യാത്രകളില്‍ ബദ്‌രിയയില്‍ എന്തും സൗജന്യമാണ്. ഹനീഫ എന്ന ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മൂത്ത മകന്റെ ഔദാര്യം).
ഒരു നാടകത്തിന് മൈക്ക് അനൗണ്‍സ്‌മെന്റ് ചെയ്താണ് എന്റെ ശബ്ദം കാസര്‍കോടിന് പരിചയമായത്.
ശുദ്ധമലയാളത്തില്‍ സ്ഫുടമായ അനൗണ്‍സ്‌മെന്റ്… കാസര്‍കാട്ടെ സഹൃദയര്‍ എന്ന നെഞ്ചേറ്റി..
ആ നാളുകളിലാണ് ഖായിദെ മില്ലത്ത് ഇസ്മയില്‍ സാഹിബിന്റെ മരണം.
ആ മരണം മൈക്ക് ഘടിപ്പിച്ച കാറില്‍ ഇരുന്ന് ഞാന്‍ കാസര്‍കോട് താലൂക്കില്‍ അറിയിച്ചു.
പളളിക്കാല്‍ എത്തിയപ്പാള്‍ ടി.ഉബൈദ് ചില വാചകങ്ങള്‍ പറഞ്ഞു തന്നു. മാസ്റ്റര്‍ എന്നെ അഭിനന്ദിച്ചു. പലരും അനൗണ്‍സ്‌മെന്റ് വാഹനത്തിനരികില്‍ വന്ന് കണ്ണുനീര്‍ തുടച്ചത് ഞാന്‍ ഓര്‍ക്കുന്നു.
അസര്‍ നമസ്‌കാര നേരത്ത് ബദ്‌രിയ ഹോട്ടലിന് സമീപം ജൂബിലി സൗണ്ട്‌സില്‍ കാര്‍ നിര്‍ത്തി.
ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി വക ഐസിട്ട നാരങ്ങാവെളളം. അദ്ദഹം പത്തുരൂപയും തന്നു.
'ജൂം.. നീ.. ആളുകളെ ശരിക്കും കരയിച്ചു.' അദ്ദേഹം എന്നെ പ്രശംസിച്ചു.
അബ്ദുല്‍ ഖാദര്‍ ഹാജിക്ക് മുഹമ്മദ് ഹനീഫിനു പുറമെ യൂസഫ് എന്ന മകന്‍. മകള്‍ സാറ. ടി.എ. ഇബ്രാഹിം ബദ്‌രിയ ഹാജിയുടെ ഉറ്റ ചങ്ങാതിയായിരുന്നു. ആ സുഹൃദ് ബന്ധത്തിന്റെ കനം കൊണ്ട് കൂടിയായിരിക്കാം പിന്നീട് ഇരുവരുടെയും മരണശേഷം സാറയെ ടി.എ ഇബ്രാഹിമിന്റെ മകന്‍ ടി.ഇ. അബ്ദുല്ലയുടെ സഹധര്‍മ്മിണിയാക്കിയത്.
അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സഹോദരങ്ങളായ കുഞ്ഞാമു, അബ്ദുല്ല, അബൂബക്കര്‍, ഹസൈനാര്‍ ഹാജി, അബ്ബാസ് ഹാജി എന്ന ഉമ്പൂച്ച എന്നിവരും എനിക്ക് സുചരിചിതര്‍ ആയി. അതില്‍ ഉമ്പൂച്ചയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ ഇന്നത്തെ ചെങ്കള ഗ്രാമപഞ്ചായത്ത ്പ്രസിഡണ്ട് ആയി നല്ല ഭരണം കാഴ്ചവെയ്ക്കുന്നു. ഇച്ചയുടെ പേര് തന്നെ അനുജന്‍ ഉമ്പൂച്ച മകന് തിരഞ്ഞെടുക്കുകയായിരുന്നു.
ആദമിനെ കൂടി സ്മരിക്കാതെ എനിക്ക് ഈ വേര്‍പാട് രചന അവസാനിപ്പിക്കാന്‍ ആവില്ല. കാരണം, ആദമ്ച്ച, അനുജന്‍ അബൂബക്കറിന്റെ മകളുടെ ഭര്‍ത്താവാണ്. ബദ്‌രിയയില്‍ നൈറ്റ് ഡ്യൂട്ടി. എന്ത് ആവശ്യങ്ങള്‍ക്കും ആര്‍ക്കും ബദരിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ എന്ത് സഹായവും എത്തിക്കും. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മുഖ്യ ഒസ്യത്തും അതായിരുന്നു. ഒരു സെപ്തംബര്‍ നാലിന് അദ്ദേഹത്തിന്റെ അത്യാസന്ന അവസ്ഥയില്‍ ഞാന്‍ ചെങ്കളയില്‍ പോയി. ചുറ്റിനും ഖുര്‍ആന്റെ മന്ത്ര ധ്വനികള്‍. ആ ചുണ്ടുകള്‍ വിതുമ്പുന്നുണ്ട്. ആരെയും തിരിച്ചറിയുന്നില്ല. എനിക്ക് ഗദ്ഗദം അടക്കാന്‍ ആയില്ല. അഡ്വ. പി.കെ മുഹമ്മദ് എന്നെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു.
തീര്‍ച്ചയായും, കാസര്‍കോടന്‍ മണ്ണിലെ ഐതിഹാസിക ജീവിതം ആയിരുന്നു… ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി. തലമുറകള്‍ക്ക് ആ വെളിച്ചം വഴി കാട്ടിയാണ്.
-പി.എ.എം ഹനീഫ്