എന്നും നേരിന്റെ പാതയില്‍ ജീവിതമര്‍പ്പിച്ച ബദ്‌രിയ അബ്ബാസ് ഹാജി

ഈയിടെ അന്തരിച്ച ഉമ്പൂച്ച എന്ന ബദ്‌രിയ അബ്ബാസ് ഹാജിയുടെ മരണം ചെങ്കള പ്രദേശത്തിന് മാത്രമല്ല പരിസരപ്രദേശങ്ങള്‍ക്കും തീരാനഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്. പഴയ കാല മുസ്ലീം ലീഗിന്റെ നേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം മുസ്ലീം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കാസര്‍കോട് താലൂക്കിലും അതിലുപരി ചെങ്കള പഞ്ചായത്തിലും ധനം കൊണ്ടും മറ്റും മറ്റുള്ള നേതാക്കളോടൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച പാരമ്പര്യത്തിന്റെ ഉടമയാണ്. മത-സാമൂഹ്യ-സാംസ്‌ക്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അബ്ബാസ് ഹാജി. അദ്ദേഹത്തിന്റെ ജീവിതം എന്നും നേരിന്റെ വഴിയില്‍ മാത്രമായിരുന്നു. പുഞ്ചിരി തൂകി സൗമ്യമായ പെരുമാറ്റം […]

ഈയിടെ അന്തരിച്ച ഉമ്പൂച്ച എന്ന ബദ്‌രിയ അബ്ബാസ് ഹാജിയുടെ മരണം ചെങ്കള പ്രദേശത്തിന് മാത്രമല്ല പരിസരപ്രദേശങ്ങള്‍ക്കും തീരാനഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്. പഴയ കാല മുസ്ലീം ലീഗിന്റെ നേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം മുസ്ലീം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കാസര്‍കോട് താലൂക്കിലും അതിലുപരി ചെങ്കള പഞ്ചായത്തിലും ധനം കൊണ്ടും മറ്റും മറ്റുള്ള നേതാക്കളോടൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച പാരമ്പര്യത്തിന്റെ ഉടമയാണ്. മത-സാമൂഹ്യ-സാംസ്‌ക്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അബ്ബാസ് ഹാജി. അദ്ദേഹത്തിന്റെ ജീവിതം എന്നും നേരിന്റെ വഴിയില്‍ മാത്രമായിരുന്നു. പുഞ്ചിരി തൂകി സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി നേടിയ അബ്ബാസ് ഹാജി പരോപകാരിയും ധര്‍മ്മിഷ്ടനുമായിരുന്നു. മണ്ഡലം മുസ്ലീം ലീഗ് ഖജാഞ്ചി, ചെങ്കള പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ ദീര്‍ഘനാള്‍ നല്ല നിലയില്‍ കൈകാര്യം ചെയ്ത അദ്ദേഹം ഒന്നിലധികം തവണ പഞ്ചായത്ത് മെമ്പറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായി മികച്ച സേവനം അനുഷ്ടിച്ചിട്ടുണ്ട്. എല്ലാനിലക്കും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹത്തിന്റെ പൊതുജീവിതം എന്നും സംശുദ്ധമായിരുന്നു.
ഒരു കാലത്ത് ഇതിലും പ്രൗഢിയോടുകൂടി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോടിലെ ബദ്രിയ ഹോട്ടല്‍ എല്ലാവര്‍ക്കും ആശ്രയകേന്ദ്രമായിരുന്ന പഴയ കാല ഓര്‍മ്മയില്‍ അബ്ബാസ് ഹാജിയെ ആ കാഷ് കൗണ്ടറില്‍ കാണുമ്പോള്‍ എല്ലാവര്‍ക്കും ഒരു പ്രത്യേക സന്തോഷം തന്നെയായിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രസ്തുത ഹോട്ടല്‍ പാതി രാത്രിയില്‍ തീവണ്ടി മാര്‍ഗവും മറ്റും എത്തുന്നവര്‍ക്ക് വലിയ ആശ്രയമായിരുന്ന സ്ഥാപനമായിരുന്നു. ഇന്നത്തെ പോലെ വാഹന സൗകര്യമില്ലാത്തക്കാലത്ത് ഉമ്പൂച്ചയെ ഹോട്ടലില്‍ കണ്ടാല്‍ പ്രത്യേക സമാധാനമായിരുന്നു. കാരണം സാധാരണക്കാരന് അദ്ദേഹത്തിന്റെ അംബാസിഡര്‍ കാറില്‍ കൊള്ളാവുന്നത്ര ആള്‍ക്കാരെയും വഹിച്ചു കൊണ്ടായിരിക്കും അദ്ദേഹം യാത്ര തിരിക്കുക. അത് ആ കാലത്ത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തത്ര സേവനമെന്നതില്‍ സംശയമില്ല. ഇത്തരം സേവനങ്ങള്‍ ബദ്രിയയുടെ പാരമ്പര്യമെന്ന് തന്നെ പറയേണ്ടിവരും. കാരണം അബ്ബാസ് ഹാജിയുടെ ജേഷ്ഠന്‍മാരായ ഹസൈനാര്‍ ഹാജിയുടെയും അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും (ബദ്രിയ സ്ഥാപകന്‍) കാലത്തും അങ്ങനെ തന്നെയായിരുന്നു.
എല്ലാനിലക്കും നന്മ നിറഞ്ഞ മനസിന്റെ ഉടമയായ അബ്ബാസ് ഹാജിയുടെ നിര്യാണം ഓരോ മുസല്‍മാനും ആശിക്കുന്ന ദിനത്തിലും പുണ്യമാസത്തിലും സംഭവിച്ചു എന്നത് തന്നെ അദ്ദേഹത്തിന്റെ ഭാഗ്യമാണ്. ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട അബ്ബാസ് ഹാജിയുടെ പരലോക ജീവിതം എന്നും സന്തോഷപൂരിതമാകട്ടെ (ആമീന്‍).

-എം.കെ ചെര്‍ക്കളം

Related Articles
Next Story
Share it