ബദ്‌രിയ അബ്ബാസ് ഹാജി: ഹരിത രാഷ്ട്രീയത്തെ നെഞ്ചേറ്റിയ നേതാവ്
ചെങ്കളയെ സംബന്ധിച്ചിടത്തോളം ഇ. അബ്ബാസ് ഹാജി ബദ്‌രിയ എന്ന നാട്ടുകാരുടെ ഉമ്പൂച്ചയുടെ വിയോഗത്തിലൂടെ ഒരു തലമുറയെയാണ് നഷ്ടമായത്. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട സി.ബി അബ്ദുല്ലഹാജിയുടെയും ബി.കെ അബ്ദുല്‍ സമദ് സാഹിബിന്റെയും ഒരാഴ്ച മുമ്പ് മരണപ്പെട്ട എം.എ അബൂബക്കര്‍ ഹാജി സാഹിബിന്റെയും വിയോഗത്തിന്റെ വേദനക്കിടയിലാണ് ഞങ്ങള്‍ക്ക് ബദ്‌രിയ അബ്ബാസ് ഹാജി സാഹിബിനെയും നഷ്ടപ്പെട്ടത്. മുസ്ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി തന്റെ സമ്പത്ത് ചെലവ് ചെയ്യുകയും അതിന്റെ പേരില്‍ ഒരു സ്ഥാനമാനത്തിന് പിന്നിലും പോകാതെ അവസാന സമയം വരെ പ്രസ്ഥാനത്തില്‍ അടിയുറച്ചു […]
ചെങ്കളയെ സംബന്ധിച്ചിടത്തോളം ഇ. അബ്ബാസ് ഹാജി ബദ്‌രിയ എന്ന നാട്ടുകാരുടെ ഉമ്പൂച്ചയുടെ വിയോഗത്തിലൂടെ ഒരു തലമുറയെയാണ് നഷ്ടമായത്. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട സി.ബി അബ്ദുല്ലഹാജിയുടെയും ബി.കെ അബ്ദുല്‍ സമദ് സാഹിബിന്റെയും ഒരാഴ്ച മുമ്പ് മരണപ്പെട്ട എം.എ അബൂബക്കര്‍ ഹാജി സാഹിബിന്റെയും വിയോഗത്തിന്റെ വേദനക്കിടയിലാണ് ഞങ്ങള്‍ക്ക് ബദ്‌രിയ അബ്ബാസ് ഹാജി സാഹിബിനെയും നഷ്ടപ്പെട്ടത്. മുസ്ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി തന്റെ സമ്പത്ത് ചെലവ് ചെയ്യുകയും അതിന്റെ പേരില്‍ ഒരു സ്ഥാനമാനത്തിന് പിന്നിലും പോകാതെ അവസാന സമയം വരെ പ്രസ്ഥാനത്തില്‍ അടിയുറച്ചു […]
ചെങ്കളയെ സംബന്ധിച്ചിടത്തോളം ഇ. അബ്ബാസ് ഹാജി ബദ്‌രിയ എന്ന നാട്ടുകാരുടെ ഉമ്പൂച്ചയുടെ വിയോഗത്തിലൂടെ ഒരു തലമുറയെയാണ് നഷ്ടമായത്. ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട സി.ബി അബ്ദുല്ലഹാജിയുടെയും ബി.കെ അബ്ദുല്‍ സമദ് സാഹിബിന്റെയും ഒരാഴ്ച മുമ്പ് മരണപ്പെട്ട എം.എ അബൂബക്കര്‍ ഹാജി സാഹിബിന്റെയും വിയോഗത്തിന്റെ വേദനക്കിടയിലാണ് ഞങ്ങള്‍ക്ക് ബദ്‌രിയ അബ്ബാസ് ഹാജി സാഹിബിനെയും നഷ്ടപ്പെട്ടത്. മുസ്ലിംലീഗ് പ്രസ്ഥാനത്തിനുവേണ്ടി തന്റെ സമ്പത്ത് ചെലവ് ചെയ്യുകയും അതിന്റെ പേരില്‍ ഒരു സ്ഥാനമാനത്തിന് പിന്നിലും പോകാതെ അവസാന സമയം വരെ പ്രസ്ഥാനത്തില്‍ അടിയുറച്ചു നിന്ന അബ്ബാസ് ഹാജി ബദരിയയുടെ വിടവ് മുസ്ലിംലീഗ് പ്രസ്ഥാനത്തിന് മാത്രമല്ല കാസര്‍കോട് പ്രദേശത്തിന് തന്നെ ശൂന്യതയാണ്.
ഒരുകാലത്ത് കാസര്‍കോട് ഏത് നേതാവ് വന്നാലും അബ്ബാസ് ഹാജിയുടെ ആതിഥ്യം മാത്രമാണ് ഉണ്ടായതെന്ന് മര്‍ഹൂം ഇ. അഹമ്മദ് സാഹിബ് അബ്ബാസ് ഹാജി യുടെ വീട്ടില്‍ വന്ന് പറഞ്ഞത് അത്ഭുതത്തോടെ കേട്ടിരുന്നത് ഓര്‍ത്തുപോകുന്നു. രണ്ടുപ്രാവശ്യം ചെങ്കള വാര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് അദ്ദേഹത്തിന്റെ ഇടപെടലില്‍ ചേരൂര്‍ തൂക്കുപാലം യാഥാര്‍ഥ്യമായത്.
രോഗം ബാധിച്ച സമയത്ത് നാട്ടിലെ പൊതുകാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കാന്‍ പോയാല്‍ എന്റെ വക എന്താണ് വേണ്ടതെന്ന് ചോദിക്കുകയും പോയവരെ വിസ്മയിപ്പിക്കുന്ന ഒരു തുക നല്‍കുന്നത് അബ്ബാസ് ഹാജിയുടെ പ്രത്യേകതയായിരുന്നു. പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ദേഹമുള്ളത് ഒരു ഉന്മേഷമായിരുന്നു. പാണാര്‍കുളം ജമാഅത്ത് പ്രസിഡണ്ടായും ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ സ്‌കൂള്‍ മാനേജരായും അദ്ദേഹം ചെയ്ത സേവനം എന്നും പൊന്‍തൂവലായി നിലനില്‍ക്കും.
സാധാരണ പട്ടണത്തില്‍ നാട്ടുകാരുടെ സ്ഥാപനം ഉണ്ടെങ്കില്‍ അവിടേക്കാണ് ആള്‍ക്കാര്‍ അത്യാവശ്യത്തിന് പോകാറ്. പക്ഷേ കാസര്‍കോട് ബദരിയാ ഹോട്ടലിലേക്ക് ചെങ്കളയിലെ നാട്ടുകാര്‍ പോകുന്നത് കുറവാണ്. കാരണം നാട്ടുകാരെ കണ്ടാല്‍ ബില്ല് വാങ്ങിക്കാറില്ല.
അദ്ദേഹത്തിന്റെ സഹോദരന്‍ ബദരിയാ അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിവെച്ച നാട്ടുകാരുമായി അലിഞ്ഞുചേര്‍ന്ന ഒരു ബന്ധം ഇന്നും ബദരിയ കുടുംബം കാത്തുസൂക്ഷിക്കുന്നുണ്ട്. മകന്‍ ഖാദര്‍ ബദരിയ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് അബ്ബാസ് ഹാജിയുടെ ആനന്ദക്കണ്ണീര്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിനെ ഇദ്ദേഹം സ്‌നേഹിച്ചതിനുള്ള അംഗീകാരമായേ കാണാന്‍ കഴിയുകയുള്ളു. പാര്‍ട്ടിയുടെ എത്ര വലിയ സ്ഥാനവും അദ്ദേഹത്തിന്റെ കൈവെള്ളയില്‍ എത്തുമായിരുന്നിട്ടും മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ പദവിക്കപ്പുറം അദ്ദേഹം പോയില്ല. ചെങ്കള പഞ്ചായത്ത് വികസന കമ്മിറ്റി സ്റ്റാന്റിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സമയത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. നാട്ടില്‍ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ എത്ര പ്രയാസപ്പെട്ട് ആണെങ്കിലും അദ്ദേഹം സാന്നിധ്യം അറിയിക്കുമായിരുന്നു
നാട്ടില്‍ ആരു മരണപ്പെട്ട് ഏത് പാതിരാത്രിയിലും ഖബര്‍ കുഴിക്കുകയാണെങ്കിലും അവര്‍ക്കുള്ള ഭക്ഷണം ബദരിയാ ഹോട്ടലില്‍ നിന്നുമാണ് എത്തുന്നത്. ഇന്നും അബ്ബാസ് ഹാജി സാഹിബില്‍ നിന്ന് കിട്ടിയ ആ നന്മ മകന്‍ ഖാദര്‍ ബദരിയായും നിറവേറ്റി പോരുന്നുണ്ട്.
അദ്ദേഹത്തിന്റെ സഹോദരന്‍ ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബിന്റെ പേരിലുള്ള ചെങ്കള മുസ്ലിം ലീഗ് ഓഫീസിന് തന്റെ വീട്ടുമുറ്റത്ത് സ്ഥലം വിട്ടു നല്‍കിയത് എന്നും അബ്ബാസ് ഹാജി സാഹിബിനെ മുസ്ലിംലീഗ് പ്രസ്ഥാനം ഓര്‍ത്തിരിക്കും.
അദ്ദേഹത്തിന്റെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ..
ആമീന്‍...