ബദര്‍: വീണ്ടെടുപ്പിന്റെ ശബ്ദം

നന്മയും വിശ്വാസവും തിന്മയെയും ശത്രുതയെയും തോല്‍പ്പിച്ച പോരാട്ടമാണ് ബദര്‍ ദിനത്തിന്റെ ഉദ്ബോധനം. ഹിജ്റ രണ്ടാം വര്‍ഷം വിശുദ്ധ റമദാന്‍ 17നാണ് ഇസ്്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദര്‍ യുദ്ധം നടന്നത്. ആത്മാര്‍ഥതയുടെ വലിയ പ്രഹേളിക സൃഷ്ടിച്ച ബദര്‍ കേവലം ആയുധ പോരാട്ടത്തിന്റെ ചിത്രമല്ല പകര്‍ന്നുതരുന്നത്. ഇല്ലായ്മയുടെ രോദനം മാത്രം കേട്ടുണര്‍ന്ന 313 പേര്‍ സര്‍വ സന്നാഹങ്ങളുമായെത്തിയ ആയിരങ്ങളെ വിശ്വാസവും നന്മയും കൊണ്ട് പരാജയപ്പെടുത്തിയ പോരാട്ടത്തിന്റെ കഥയാണത് പറഞ്ഞുതരുന്നത്. അനിവാര്യതയുടെ ചെറുത്തുനില്‍പ്പായിരുന്നു സത്യത്തില്‍ ബദര്‍. ഇസ്ലാമിനും മുസ്ലിമിനും നേരെ അധിനിവേശത്തിന്റെയും […]

നന്മയും വിശ്വാസവും തിന്മയെയും ശത്രുതയെയും തോല്‍പ്പിച്ച പോരാട്ടമാണ് ബദര്‍ ദിനത്തിന്റെ ഉദ്ബോധനം. ഹിജ്റ രണ്ടാം വര്‍ഷം വിശുദ്ധ റമദാന്‍ 17നാണ് ഇസ്്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദര്‍ യുദ്ധം നടന്നത്. ആത്മാര്‍ഥതയുടെ വലിയ പ്രഹേളിക സൃഷ്ടിച്ച ബദര്‍ കേവലം ആയുധ പോരാട്ടത്തിന്റെ ചിത്രമല്ല പകര്‍ന്നുതരുന്നത്. ഇല്ലായ്മയുടെ രോദനം മാത്രം കേട്ടുണര്‍ന്ന 313 പേര്‍ സര്‍വ സന്നാഹങ്ങളുമായെത്തിയ ആയിരങ്ങളെ വിശ്വാസവും നന്മയും കൊണ്ട് പരാജയപ്പെടുത്തിയ പോരാട്ടത്തിന്റെ കഥയാണത് പറഞ്ഞുതരുന്നത്.
അനിവാര്യതയുടെ ചെറുത്തുനില്‍പ്പായിരുന്നു സത്യത്തില്‍ ബദര്‍. ഇസ്ലാമിനും മുസ്ലിമിനും നേരെ അധിനിവേശത്തിന്റെയും അഹങ്കാരത്തിന്റെയും കൂര്‍ത്ത നഖങ്ങളുമായി വന്നവരെ ചെറുത്തുതോല്‍പിക്കാന്‍ നാഥനാല്‍ നിര്‍ബന്ധിതമായ ഒരു ത്യാഗമുന്നേറ്റം. സത്യത്തില്‍ വംശീയ മേന്മയുടെ ധാര്‍ഷ്ട്യം കാണിച്ചിരുന്ന ജൂതന്മാര്‍, നബി(സ)യോട് ചെയ്ത കരാറുപോലും മാനിക്കാതെ ഖുറൈശികളുമായി കൈകോര്‍ക്കാന്‍ ശ്രമിച്ച വേളയിലാണ് ബദര്‍ സംഭവിച്ചത്. മക്കയില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിംകളെ ഛിന്നഭിന്നമാക്കാനും സത്യത്തെ മണ്ണിട്ട് മൂടാനുമുള്ള ആസൂത്രിത പ്ലാനായിരുന്നു ശത്രുപക്ഷത്ത്. ഈ പദ്ധതിയാണ് ബദ്‌റിലൂടെ പൊട്ടിപ്പാളിയത്.
ഇസ്ലാമിക പോരാട്ടങ്ങളെ അസഹിഷ്ണുതയുടെ മുടുപടം ചാര്‍ത്തി ചൂഷണത്തിന്റെയും അക്രമത്തിന്റെയും ചിത്രം പകരുന്ന അഭിനവര്‍ക്ക് മുന്നില്‍ ബദര്‍ നല്‍കുന്ന ഒരു സന്ദേശമുണ്ട്. അതിരുകടന്ന അക്രമം അരുത്. പരാജയപ്പെട്ടവര്‍ക്ക് നേരെ വീണ്ടും വാളുയര്‍ത്താന്‍ മുസ്ലിംകളെ അനുവദിച്ചില്ല. നിങ്ങളോട് പോരാടുന്നവരോട് നിങ്ങള്‍ പോരാടുക. പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടില്ലെന്ന സത്യസുന്ദരമായ നിലപാടാണ് ബദര്‍ പോലെ ഇസ്്ലാമിക പോരാട്ടങ്ങളൊക്കെയും ഉയര്‍ത്തിക്കാട്ടുന്നത്.
കേവലം വിജയവും പരാജയവും ചര്‍ച്ചചെയ്യുമ്പോള്‍ മാത്രം ബദറിന്റെ അര്‍ഥം പൂര്‍ണമാകുന്നില്ല. ഒരുപാട് മൂല്യങ്ങളുടെ ആകെത്തുകയാണ് ബദര്‍. നിരാശയുടെ വക്കിലായിരുന്ന ഒരു സമൂഹത്തെ ദൈവീക സ്നേഹത്തിന്റെ പോസിറ്റീവ് എനര്‍ജി നല്‍കി പരിപോഷിപ്പിച്ചെടുത്തിടത്താണ് ബദര്‍ സൃഷ്ടിക്കപ്പെടുന്നത്. എല്ലാം അര്‍പ്പിച്ച് ആത്മാര്‍ഥതയോടെ മുന്നേറിയപ്പോള്‍ അവിടെ അല്ലാഹുവിന്റെ നേരിട്ടുള്ള സഹായമിറങ്ങി. സത്യത്തില്‍ ജീവിതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ മരണത്തെ പേടിക്കാത്തവരുടെ ആത്മാര്‍ത്ഥതയാണ് ബദറിന്റെ ദര്‍ശനപാഠം. നഷ്ടങ്ങളും ദുരിതങ്ങളും നിരാശയും നിര്‍ഭാഗ്യമെന്നും പരാജയമെന്നും പരിതപിക്കുന്നവര്‍ക്ക് മുന്നില്‍ നിസ്വാര്‍ത്ഥരുടെ അര്‍പ്പണബോധത്തിന്റെ ഗൈഡ് ലൈനാണ് ബദര്‍. തുല്യതയില്ലാത്ത ആത്മാര്‍ഥതയും സമര്‍പ്പണവും ഉള്‍ചേര്‍ന്ന വഴിപ്പെടല്‍ കൂടിയാണ് ബദര്‍ മുന്നോട്ടുവെക്കുന്ന പാഠം.
തിന്മയോട് സമരസപെടാത്ത മനസാണ് ബദ്‌രീങ്ങളുടെത്. യുദ്ധ മൈതാനിയില്‍ മറുഭാഗത്ത് സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടു പോലും സ്രഷ്ടാവിനോടുള്ള ബന്ധത്തിനവര്‍ ആദരവ് കല്‍പിച്ചു എന്നതാണ് ബദര്‍ നല്‍കുന്ന സവിശേഷമായ സന്ദേശം. ഐക്യബോധവും സാഹോദര്യ ബന്ധവും വിശ്വാസത്തിന്റെ വഴിയില്‍ വിനിയോഗിച്ചപ്പോഴുണ്ടായ വിജയമായിരുന്നു ബദറിനൊപ്പം ബദ്‌രീങ്ങള്‍ക്ക് ആസ്വദിക്കാനായത്.
എല്ലാം നാഥനില്‍ ഭരമേല്‍പിച്ച് മുന്നേറുക എന്ന ബദറിന്റെ സന്ദേശം ദുരിതങ്ങളുടെയും പ്രതിസന്ധിയുടെയും കെട്ടകാലത്ത് അതിപ്രസക്തമാണ്. തവക്കുലിനപ്പുറം നമ്മുടെതായ രീതിയില്‍ പ്രതിരോധത്തിന്റെ മാര്‍ഗങ്ങള്‍ തേടുകയും അത് ആത്മാര്‍ഥമായി നിറവേറ്റപ്പെടുകയും ചെയ്യുന്നിടത്താണ് വിജയവും രക്ഷയും കൈവരുന്നതെന്നാണ് കോവിഡാന്തര കാലത്തെ ബദര്‍ നമുക്ക് നല്‍കുന്ന പാഠം.

Related Articles
Next Story
Share it