അവഗണനയില്‍ വീര്‍പ്പുമുട്ടി ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസ്

ബദിയടുക്ക: ഇന്റര്‍നെറ്റ് തകരാറിലാവുന്നത് കാരണം ഓഫീസ് പ്രവര്‍ത്തനവും താറുമാറാവുന്നു. ഇതേ തുടര്‍ന്ന് വിവിധ സേവനങ്ങള്‍ക്കും മറ്റും എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാകുന്നു.ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇങ്ങനെയൊരു സ്ഥിതി. സര്‍ക്കാര്‍ ഖജനാവിലേക്ക് ദൈനംദിനം നല്ലൊരു വരുമാനമെത്തിക്കുന്ന ഓഫീസില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. വൈദ്യുതി മുടങ്ങിയാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റുന്നു.ഓഫീസിലെ ഇന്റര്‍നെറ്റ് സംവിധാനം ഇടയ്ക്കിടെ തകരാറിലാവുന്നത് കാരണം മണിക്കൂറുകളോളം കാത്തിരുന്നാണ് പലരും മടങ്ങുന്നത്.സ്ഥലത്തിന്റെ ആധാരം രജിസ്‌ട്രേഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്കായി കിലോ മീറ്ററുകള്‍ […]

ബദിയടുക്ക: ഇന്റര്‍നെറ്റ് തകരാറിലാവുന്നത് കാരണം ഓഫീസ് പ്രവര്‍ത്തനവും താറുമാറാവുന്നു. ഇതേ തുടര്‍ന്ന് വിവിധ സേവനങ്ങള്‍ക്കും മറ്റും എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാകുന്നു.
ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇങ്ങനെയൊരു സ്ഥിതി. സര്‍ക്കാര്‍ ഖജനാവിലേക്ക് ദൈനംദിനം നല്ലൊരു വരുമാനമെത്തിക്കുന്ന ഓഫീസില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. വൈദ്യുതി മുടങ്ങിയാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റുന്നു.
ഓഫീസിലെ ഇന്റര്‍നെറ്റ് സംവിധാനം ഇടയ്ക്കിടെ തകരാറിലാവുന്നത് കാരണം മണിക്കൂറുകളോളം കാത്തിരുന്നാണ് പലരും മടങ്ങുന്നത്.
സ്ഥലത്തിന്റെ ആധാരം രജിസ്‌ട്രേഷന്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്കായി കിലോ മീറ്ററുകള്‍ താണ്ടിയെത്തുന്നവരാണ് മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ ജീവനക്കാരെ പഴിചാരി മടങ്ങുന്നത്. ബദിയടുക്ക, പുത്തിഗെ, എന്‍മകജെ, കുംബഡാജെ, ബെള്ളൂര്‍, കാറഡുക്ക, ദേലംപാടി, ചെങ്കള പഞ്ചായത്തിന്റെ പകുതി ഭാഗവും ബദിയടുക്ക സബ് രജിസ്ട്രര്‍ ഓഫീസിന് കീഴില്‍ വരുന്ന ഭാഗങ്ങളാണ്. ഓഫീസിലെ ജീവനക്കാരുടെ ജോലി ഭാരവും വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവരുടെ പ്രയാസവും കണക്കിലെടുത്ത് ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസിനെ വിഭജിച്ച് മുള്ളേരിയയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ആധുനികവല്‍ക്കരണം നടത്തുമ്പോള്‍ ബദിയടുക്കയിലെ സബ് രജിസ്ട്രര്‍ ഓഫീസിന് അവഗണന മാത്രം.
വൈദ്യുതി മുടങ്ങിയാല്‍ ഇന്‍വര്‍ട്ടറോ മറ്റു സംവിധാനങ്ങളോ ഇവിടെയില്ല.
കുടിവെള്ള സ്വകാര്യമോ, മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതു കാരണം വീര്‍പ്പു മുട്ടുകയാണ് ഈ ഓഫീസ്.

Related Articles
Next Story
Share it