ബദിയടുക്ക സ്‌കൂളിലെ മോഷണം: പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് ലാപ്‌ടോപ്പുകളും പണവും കവര്‍ന്ന കേസില്‍ റിമാണ്ടിലായിരുന്ന പ്രതിയെ ബദിയടുക്ക പൊലീസ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പൈവളിഗെ സ്വദേശിയും ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാനുമായ രാധാകൃഷ്ണ(35)നെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സ്‌കൂളില്‍ നിന്നും സമീപത്തെ ബി.ആര്‍.സി ഓഫീസില്‍ നിന്നും കവര്‍ന്ന അഞ്ച് ലാപ്‌ടോപ്പുകളില്‍ മൂന്നെണ്ണം രാധാകൃഷ്ണനില്‍ നിന്ന് കണ്ടെത്തിയിരുന്നു. മറ്റു ലാപ്‌ടോപ്പുകള്‍ കണ്ടെത്തുന്നതിനും ബദിയടുക്ക പരിസരത്തെ മറ്റു മോഷണങ്ങളില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിനുമായ രാധാകൃഷ്ണനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. സ്‌കൂളിന്റെ […]

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് ലാപ്‌ടോപ്പുകളും പണവും കവര്‍ന്ന കേസില്‍ റിമാണ്ടിലായിരുന്ന പ്രതിയെ ബദിയടുക്ക പൊലീസ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പൈവളിഗെ സ്വദേശിയും ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാനുമായ രാധാകൃഷ്ണ(35)നെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സ്‌കൂളില്‍ നിന്നും സമീപത്തെ ബി.ആര്‍.സി ഓഫീസില്‍ നിന്നും കവര്‍ന്ന അഞ്ച് ലാപ്‌ടോപ്പുകളില്‍ മൂന്നെണ്ണം രാധാകൃഷ്ണനില്‍ നിന്ന് കണ്ടെത്തിയിരുന്നു. മറ്റു ലാപ്‌ടോപ്പുകള്‍ കണ്ടെത്തുന്നതിനും ബദിയടുക്ക പരിസരത്തെ മറ്റു മോഷണങ്ങളില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിനുമായ രാധാകൃഷ്ണനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മിച്ചത് മേസ്ത്രിയായ രാധാകൃഷ്ണനായിരുന്നു. അതിനിടെ സ്‌കൂളിന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കി കവര്‍ച്ച നടത്തിയതായാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.