ബദിയടുക്ക പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ ശില്‍പശാല സംഘടിപ്പിച്ചു

ബദിയടുക്ക: തെളിനീരൊഴുകും നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബദിയഡുക്ക പഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളില്‍ നടന്ന ശില്‍പശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ബാസിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ബി ശാന്ത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ സൗമ്യ മഹേഷ്, റാഷിദ സംസാരിച്ചു. തെളിനീരെഴുകും നവകേരളം പദ്ധതിയെക്കുറിച്ചും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച് കൊണ്ട് ഹരിത കേരളം മിഷന്‍ ആര്‍.പി, സി.വിജയന്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് തല ജല സമിതി രൂപീകരിച്ചു. ജനപ്രതിനിധികളെ […]

ബദിയടുക്ക: തെളിനീരൊഴുകും നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബദിയഡുക്ക പഞ്ചായത്ത് ശില്‍പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളില്‍ നടന്ന ശില്‍പശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ബാസിന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് ബി ശാന്ത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ സൗമ്യ മഹേഷ്, റാഷിദ സംസാരിച്ചു. തെളിനീരെഴുകും നവകേരളം പദ്ധതിയെക്കുറിച്ചും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച് കൊണ്ട് ഹരിത കേരളം മിഷന്‍ ആര്‍.പി, സി.വിജയന്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് തല ജല സമിതി രൂപീകരിച്ചു. ജനപ്രതിനിധികളെ കൂടാതെ സി.ടി.എസ് മെമ്പര്‍മാര്‍, അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍ ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ തുടങ്ങി നിരവധി സന്നദ്ധ പ്രവര്‍ത്തകരും ശില്‍പശാലയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it