ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കിളിംഗാറില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക എം.എല്‍.സി മോണപ്പ ഭണ്ഡാരി അദ്ദേഹത്തെ ഹാരാര്‍പ്പണമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിണ്ട് അഡ്വ. കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, സുകുമാര കുതിരപ്പാടി, ഡി. ശങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ […]

ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കിളിംഗാറില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക എം.എല്‍.സി മോണപ്പ ഭണ്ഡാരി അദ്ദേഹത്തെ ഹാരാര്‍പ്പണമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിണ്ട് അഡ്വ. കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, സുകുമാര കുതിരപ്പാടി, ഡി. ശങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
രണ്ട് ദിവസം മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ അംഗത്വമോ ഭാരവാഹിത്വമോ ഇല്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി കൃഷ്ണഭട്ടും പാര്‍ട്ടി നേതൃത്വവും തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നതായും പറയുന്നു.

Related Articles
Next Story
Share it