പനി പടരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ക്ക് ദുരിതം

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും പനിയും മഴകാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ നട്ടം തിരിയുകയാണ്. അതിനിടെ പനി മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ബദിയടുക്ക പഞ്ചായത്തില്‍പ്പെട്ട പതിനേഴാം വാര്‍ഡ് പുതുക്കോളിയില്‍ ഭൂമികയെന്ന നാല് വയസുകാരി കഴിഞ്ഞ ദിവസം ന്യുമോണിയ പനി ബാധിച്ച് മരിച്ചതിന് പിന്നാലെ പൈക്ക ചൂരിത്തടുക്കത്തിനടുത്ത് ചമ്പട്ട വളപ്പില്‍ ഖദീജത്ത് ഷഹ്ദ (13)പനിബാധിച്ച് മരിച്ചിരുന്നു. പനി ബാധിച്ച് എത്തുന്നവരുടെ നീണ്ടനിര തന്നെയാണ് ആസ്പത്രിയില്‍ രാവിലെ മുതല്‍ […]

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും പനിയും മഴകാല രോഗങ്ങളും പടര്‍ന്ന് പിടിക്കുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ നട്ടം തിരിയുകയാണ്. അതിനിടെ പനി മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ബദിയടുക്ക പഞ്ചായത്തില്‍പ്പെട്ട പതിനേഴാം വാര്‍ഡ് പുതുക്കോളിയില്‍ ഭൂമികയെന്ന നാല് വയസുകാരി കഴിഞ്ഞ ദിവസം ന്യുമോണിയ പനി ബാധിച്ച് മരിച്ചതിന് പിന്നാലെ പൈക്ക ചൂരിത്തടുക്കത്തിനടുത്ത് ചമ്പട്ട വളപ്പില്‍ ഖദീജത്ത് ഷഹ്ദ (13)പനിബാധിച്ച് മരിച്ചിരുന്നു. പനി ബാധിച്ച് എത്തുന്നവരുടെ നീണ്ടനിര തന്നെയാണ് ആസ്പത്രിയില്‍ രാവിലെ മുതല്‍ കാണുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമെന്ന നിലയില്‍ ബദിയടുക്കക്ക് പുറമെ കുംബഡാജെ, ബെള്ളൂര്‍, ചെങ്കള, പുത്തിഗെ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ ഇവിടെ എത്താറുണ്ട്. എല്ലാവിധ സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടവും യാത്രാ സൗകര്യവുമുള്ളതിനാല്‍ പ്രതിദിനം മുന്നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് കാരണം മറ്റു സ്വകാര്യ ആസ്പത്രികളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടെ ഒരു സിവില്‍ സര്‍ജനും ഏഴ് അസി. സര്‍ജനും മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഒമ്പത് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നിലവില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേയുള്ളു. മെഡിക്കല്‍ ഓഫീസറുടെ ചുമതല അസി. സര്‍ജനുമാണ്. ഒരു ഡോക്ടര്‍ക്ക് വാണിനഗര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധികചുമതല വേറെയും. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരെ കാസര്‍കോട്ടേക്കും കാഞ്ഞങ്ങാട്ടേക്കും മാറ്റി നിയമിച്ചിരിക്കുകയാണ്.
ആസ്പത്രിയില്‍ എത്തുന്ന രോഗികള്‍ മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ മാത്രമെ ഡോക്ടറെ കാണാന്‍ പറ്റുകയുള്ളു. രാവിലെ തുടങ്ങുന്ന ഒ.പി ചിലപ്പോള്‍ അഞ്ച് മണി വരെ നീണ്ടുപോകാറുണ്ട്. ഇത് കാരണം ജീവനക്കാര്‍ക്ക് ജോലി ഭാരവുമാണ്.
ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ച് ബദിയടുക്ക സി.എച്ച്.സിയെ 2018ല്‍ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തിയിരുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരേയുംനിയമിച്ച് കിടത്തി ചികിത്സ ഉള്‍പ്പെടെ ആരംഭിച്ചിരുന്നുവെങ്കിലും ബദിയടുക്കയുടെ സമാനമായ മറ്റൊരു പേരുള്ള ബേഡഡുക്കയിലേക്ക് മാറ്റുകയാണുണ്ടായത്. ഇതോടെ ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരേയും പിന്‍വലിച്ചു.
കിടത്തി ചികിത്സയും നിലച്ചു. ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ വാര്‍ഡ്, പല്ല് ചികിത്സക്കുള്ള ആധുനിക യന്ത്രങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തത് കാരണം നശിക്കുകയാണ്.

Related Articles
Next Story
Share it