നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്ലകുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നല്‍കി

ദുബായ്: നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാര്‍ ജമാഅത്ത് യാത്രയയപ്പ് നല്‍കി. 1977ല്‍ ദുബായിലെത്തിയ അദ്ദേഹം അല്‍ ഫുതൈയിം ഗ്രൂപ്പ് ഓഫ് കമ്പനിയിലാണ് നീണ്ട 44 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചത്. ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം യു.എ.ഇ-ബായാര്‍ ജമാഅത്ത് കൂട്ടായ്മ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചു. യാത്രയയപ്പ് യോഗം അബ്ദുല്‍ റഹ്‌മാന്‍ കമ്പളയുടെ അധ്യക്ഷതയില്‍ ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. […]

ദുബായ്: നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാര്‍ ജമാഅത്ത് യാത്രയയപ്പ് നല്‍കി. 1977ല്‍ ദുബായിലെത്തിയ അദ്ദേഹം അല്‍ ഫുതൈയിം ഗ്രൂപ്പ് ഓഫ് കമ്പനിയിലാണ് നീണ്ട 44 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചത്. ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം യു.എ.ഇ-ബായാര്‍ ജമാഅത്ത് കൂട്ടായ്മ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചു. യാത്രയയപ്പ് യോഗം അബ്ദുല്‍ റഹ്‌മാന്‍ കമ്പളയുടെ അധ്യക്ഷതയില്‍ ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഫൈസല്‍ റഹ്‌മാനി, പി.കെ ഇബ്രാഹിം ഹാജി, സൈനുദ്ദീന്‍ പൊന്നങ്കളം, അബു പെറുവോടി, ഇബ്രാഹിം ജാറം, ജലീല്‍ പെറുവോടി, ശരീഫ് പൊന്നങ്കളം, ഇസ്മായില്‍ മുഗുളി, നിസാര്‍ പൊന്നങ്കളം, സിറാജ് പൊന്നങ്കളം, മുന്‍സീര്‍ ബെരിപദവ്. അസ്ഹര്‍ പൊന്നങ്കളം സംസാരിച്ചു. റസാഖ് ജാറം സ്വാഗതവും അസീസ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it