കോട്ടയത്ത് തണ്ണിമത്തനില്‍ നിന്ന് പതയും ദുര്‍ഗന്ധവും

കോട്ടയം: തണ്ണിമത്തനില്‍ നിന്ന് പതയും ദുര്‍ഗന്ധവും. കോട്ടയം ചിങ്ങവനത്താണ് സംഭവം. സീയോന്‍ കുന്നിലെ ഡോ. അനില്‍ കുര്യന്റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനിലാണ് ദുര്‍ഗന്ധത്തോടു കൂടിയ പത കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വില്‍പന നടത്തുന്ന ആളില്‍ നിന്ന് കിലോ 20 രൂപയ്ക്ക് വാങ്ങിയ തണ്ണിമത്തനില്‍ ഇന്നലെ രാവിലെ വെളുത്ത നിറത്തില്‍ പത പൊങ്ങിവരികയായിരുന്നു. വാങ്ങി കഴുകി സൂക്ഷിച്ച തണ്ണിമത്തനിലാണ് മാറ്റം ഉണ്ടായത്. വൈകുന്നേരത്തോടെ പത മഞ്ഞനിറമായി. മുറിച്ചപ്പോള്‍ ഉള്ളില്‍നിന്നു കുമിളകള്‍ പുറത്തേക്കു തള്ളുന്നതായും കാണാമായിരുന്നു. രാസപദാര്‍ത്ഥത്തില്‍ നിന്നുള്ള […]

കോട്ടയം: തണ്ണിമത്തനില്‍ നിന്ന് പതയും ദുര്‍ഗന്ധവും. കോട്ടയം ചിങ്ങവനത്താണ് സംഭവം. സീയോന്‍ കുന്നിലെ ഡോ. അനില്‍ കുര്യന്റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനിലാണ് ദുര്‍ഗന്ധത്തോടു കൂടിയ പത കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വില്‍പന നടത്തുന്ന ആളില്‍ നിന്ന് കിലോ 20 രൂപയ്ക്ക് വാങ്ങിയ തണ്ണിമത്തനില്‍ ഇന്നലെ രാവിലെ വെളുത്ത നിറത്തില്‍ പത പൊങ്ങിവരികയായിരുന്നു.

വാങ്ങി കഴുകി സൂക്ഷിച്ച തണ്ണിമത്തനിലാണ് മാറ്റം ഉണ്ടായത്. വൈകുന്നേരത്തോടെ പത മഞ്ഞനിറമായി. മുറിച്ചപ്പോള്‍ ഉള്ളില്‍നിന്നു കുമിളകള്‍ പുറത്തേക്കു തള്ളുന്നതായും കാണാമായിരുന്നു. രാസപദാര്‍ത്ഥത്തില്‍ നിന്നുള്ള തരത്തിലാണ് ദുര്‍ഗന്ധം വമിച്ചത്.

Related Articles
Next Story
Share it