പിന്‍വാതില്‍ നിയമനം: സമഗ്ര അന്വേഷണം വേണം-കെ.എസ്.എസ്.പി.എ

ബദിയടുക്ക: കേരളത്തില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടുമായ ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ചന്ദ്രഹാസ റായ് അധ്യക്ഷത വഹിച്ചു.പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി എം.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം കന്നഡ സാഹിത്യകാരി ആയിഷ പെര്‍ളയും സമാപന സമ്മേളനം കാറഡുക്ക ബ്ലോക്ക് […]

ബദിയടുക്ക: കേരളത്തില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടുമായ ജെ.എസ് സോമശേഖര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ചന്ദ്രഹാസ റായ് അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി എം.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം കന്നഡ സാഹിത്യകാരി ആയിഷ പെര്‍ളയും സമാപന സമ്മേളനം കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. വാരിജാക്ഷനും ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ മുന്‍സാരഥികളേയും മുതിര്‍ന്ന അംഗങ്ങളേയും ആദരിച്ചു.
ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ബാസ്. എം, അനസൂയ, ശ്യാമപ്രസാദ് മാന്യ, കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. ബാലരാമന്‍ നായര്‍, കുഞ്ഞിക്കണ്ണന്‍ കരി ച്ചേരി, എം. നാരായണ, അച്ചേരി ബാലകൃഷ്ണന്‍, പി. ശശിധരന്‍, പുരുഷോത്തമന്‍ കാടകം, ജലജാക്ഷി. കെ, എം.കെ. ചന്ദ്രശേഖരന്‍ നായര്‍, സീതാരാമ മല്ലം, ടി.കെ. ശ്രീധരന്‍, കെ.വി. മുകുന്ദന്‍, ഇ. മാധവന്‍, എം.കെ. ചന്ദ്രഹാസന്‍ നമ്പ്യാര്‍, സുജാത. കെ.വി, മേഴ്‌സി. സി.ജെ, കെ. രമണി, മുഹമ്മദലി.പി, ഇബ്രാഹിം. കെ, കെ.സി. സുശീല, ബി. സൂപ്പി, കെ. രവീന്ദ്ര ന്‍, കെ. ചന്തുക്കുട്ടി, ബാലകൃഷ്ണന്‍ കൊട്ടംകുഴി, എ. കുസുമ, വി.വി. ജയലക്ഷ്മി, പ്രസന്നകുമാരി കെ.എസ്, വി.കെ. ഭാര്‍ഗവി, കൃഷ്ണദാസ്. ഡി പ്രസംഗിച്ചു. ഭാരവാഹികള്‍: എം.കെ. ചന്ദ്രശേഖരന്‍ നായര്‍ (പ്രസി.), പുരുഷോത്തമന്‍ കാടകം, മുരളീകൃഷ്ണന്‍. കെ.പി, മുഹമ്മദലി. പി, സുജാത കെ. വി, (വൈസ് പ്രസിഡണ്ടുമാര്‍), സീതാരാമ മല്ലം(സെക്ര.), കെ.വി. മുകുന്ദന്‍, ഇ. മാധവന്‍, കെ.സി. സുശീല,(ജോ. സെക്രട്ടറിമാര്‍), ടി.കെ. ശ്രീധരന്‍ (ഖജാന്‍ജി), എസ്. ഭാട്ട്യ (ഓഡിറ്റര്‍). വനിതാവേദി ചെയര്‍പേഴ്‌സണായി കെ.വി. സുജാതയെയും സെക്രട്ടറിയായി വി.വി. ജയലക്ഷ്മിയെയും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it