കുഞ്ഞു നിര്‍വാണ്‍ രക്ഷപ്പെട്ടാല്‍ മതി; 11 കോടി രൂപ നല്‍കി അജ്ഞാതന്‍
കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതനായ 16 മാസം പ്രായമുള്ള നിര്‍വാണിനായി സഹായം പ്രവഹിക്കുന്നതിനിടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഒട്ടും പ്രശസ്തി വേണ്ടാത്ത അജ്ഞാതനായ ഒരാള്‍ 11 കോടി രൂപ നിര്‍വാണിന്റെ ചികിത്സക്കായി നല്‍കി സഹജീവി സ്‌നേഹത്തിന്റെ അത്യപൂര്‍വ്വ മാതൃക തീര്‍ത്തു.വിദേശത്ത് നിന്നും ക്രൗഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. പതിനേഴര കോടി രൂപയാണ് അപൂര്‍വരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടത്. ഇതിനിടെയാണ് തന്നെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന അഭ്യര്‍ത്ഥനയോടെ അജ്ഞാതനായ ഒരാള്‍ നിവാണിന്റെ ചികിത്സക്ക് 11 […]

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതനായ 16 മാസം പ്രായമുള്ള നിര്‍വാണിനായി സഹായം പ്രവഹിക്കുന്നതിനിടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഒട്ടും പ്രശസ്തി വേണ്ടാത്ത അജ്ഞാതനായ ഒരാള്‍ 11 കോടി രൂപ നിര്‍വാണിന്റെ ചികിത്സക്കായി നല്‍കി സഹജീവി സ്‌നേഹത്തിന്റെ അത്യപൂര്‍വ്വ മാതൃക തീര്‍ത്തു.
വിദേശത്ത് നിന്നും ക്രൗഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. പതിനേഴര കോടി രൂപയാണ് അപൂര്‍വരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്ക് വേണ്ടത്. ഇതിനിടെയാണ് തന്നെ കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന അഭ്യര്‍ത്ഥനയോടെ അജ്ഞാതനായ ഒരാള്‍ നിവാണിന്റെ ചികിത്സക്ക് 11 കോടി രൂപ കൈമാറിയത്. മാതാപിതാക്കളായ തങ്ങള്‍ക്ക് പോലും ആ അജ്ഞാതനെ കുറിച്ച് വിവരമില്ലെന്ന് നിര്‍വാണിന്റെ അച്ഛനമ്മമാരായ സാരംഗ് മേനോനും അതിഥിയും പറഞ്ഞു. മിലാപ് എന്ന ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് തുക ലഭിച്ചത്. താന്‍ ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് മിലാപ് ക്രൗഡ് ഫൗണ്ടിംഗിനെ അദ്ദേഹം അറിയിച്ചത്. വാര്‍ത്തശ്രദ്ധയിപെട്ടപ്പോള്‍ കുഞ്ഞു നിര്‍വാണ്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും അദ്ദേഹം പറഞ്ഞതായി ക്രൗഡ്ഫൗണ്ടിംഗ് പ്ലാറ്റ്‌മോമില്‍ നിന്നറിയിച്ചു. ഇനി 80 ലക്ഷം കൂടി ലഭിച്ചാല്‍ കുഞ്ഞിന്റെ ചികിത്സ നടത്താം. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് നിര്‍വാണിന്റെ കുടുംബം.