കുഞ്ഞ് ഫര്‍ഹാനെ കണ്ടെത്തി; കനത്ത മഴയിലും എങ്ങനെ രാത്രി മുഴുവന്‍ റബര്‍ തോട്ടത്തില്‍ കഴിഞ്ഞു...?

കൊല്ലം: നെഞ്ചുരുകിയ 12 മണിക്കൂറുകള്‍ക്ക് ശേഷം പിഞ്ചു ഫര്‍ഹാനെ വീട്ടിനടുത്ത റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ട് വയസ്സുകാരനെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഒരു രാത്രി മുഴുവന്‍ നാടൊട്ടാകെ തെരഞ്ഞ ഫര്‍ഹാന്‍ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം നാട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. തടിക്കാട് സ്വദേശികളായ അന്‍സാരിയുടേയും ഫാത്തിമയുടേയും മകനാണ് ഫര്‍ഹാന്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. രാത്രി മുഴുവന്‍ നാടും പൊലീസുകാരും ചേര്‍ന്ന് തിരഞ്ഞു. പൊലീസ് […]

കൊല്ലം: നെഞ്ചുരുകിയ 12 മണിക്കൂറുകള്‍ക്ക് ശേഷം പിഞ്ചു ഫര്‍ഹാനെ വീട്ടിനടുത്ത റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ട് വയസ്സുകാരനെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. ഒരു രാത്രി മുഴുവന്‍ നാടൊട്ടാകെ തെരഞ്ഞ ഫര്‍ഹാന്‍ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം നാട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല.
തടിക്കാട് സ്വദേശികളായ അന്‍സാരിയുടേയും ഫാത്തിമയുടേയും മകനാണ് ഫര്‍ഹാന്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. രാത്രി മുഴുവന്‍ നാടും പൊലീസുകാരും ചേര്‍ന്ന് തിരഞ്ഞു. പൊലീസ് നായയെ ഉള്‍പ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഫലമുണ്ടായില്ല. ഒടുവില്‍ ഇന്ന് രാവിലെ ഏഴരയോടെ വീടിന് തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഫര്‍ഹാനെ കണ്ടെത്തിയത്. കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
രാത്രി മുഴുവന്‍ കുഞ്ഞ് മഴ കൊണ്ട് ഇരുന്നോ എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. രാത്രി നല്ല മഴയായിരുന്നു. ഉമ്മ ഫാത്തിമ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് ഫര്‍ഹാനെ കാണാതായത്. ആകെ പരിഭ്രമിച്ച ഫാത്തിമ ബന്ധുക്കളെ വിവരമറിയിച്ചു. അവരും നാട്ടുകാരും ചേര്‍ന്ന് വീടിന് പരിസരത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സുമടക്കമുള്ള വലിയ സംഘം തന്നെ തിരച്ചിലിനെത്തി. തൊട്ടടുത്തുള്ള കിണറുകളില്‍പോലും പരിശോധിച്ചു. രാത്രി 12 മണിയോടെ നല്ല മഴ പെയ്തതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടങ്ങി. ഇതിനിടെ ഏഴരയോടെ വലിയൊരു പറമ്പിന് നടുവില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഏതാണ്ട് 500 മീറ്ററോളം ദൂരത്തുള്ള സ്ഥലമാണിത്. രാത്രി മുഴുവന്‍ ഈ പ്രദേശത്ത് പരിശോധിച്ചിട്ടും അവന്റെ കരച്ചിലൊന്നും കേട്ടില്ലെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. ഒറ്റയ്ക്ക് വന്നതാണെങ്കില്‍ ഫര്‍ഹാന്‍ ഇത്ര ദൂരം പോകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles
Next Story
Share it