ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരം; കോഹ്ലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

ഹരാരെ (സിംബാവെ): ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ആണ് ബാബര്‍ അസാം സ്വന്തമാക്കിയത്. സിംബാവെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ബാബര്‍ അസം കോഹ്ലിയുടെ റെക്കോഡ് മറികടന്നത്. 52 ഇന്നിംഗ്സുകളില്‍ നിന്നാണ് അസം 2000 റണ്‍സ് നേടിയത്. 56 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഓസ്‌ട്രേലിയന്‍ […]

ഹരാരെ (സിംബാവെ): ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ആണ് ബാബര്‍ അസാം സ്വന്തമാക്കിയത്. സിംബാവെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ബാബര്‍ അസം കോഹ്ലിയുടെ റെക്കോഡ് മറികടന്നത്.

52 ഇന്നിംഗ്സുകളില്‍ നിന്നാണ് അസം 2000 റണ്‍സ് നേടിയത്. 56 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (62 ഇന്നിംഗ്്സ്), ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മക്കല്ലം (66 ഇന്നിംഗ്സ്) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. ആകെ 11 താരങ്ങളാണ് ട്വന്റി 20യില്‍ 2,000 റണ്‍സ് ക്ലബിലെത്തിയിട്ടുള്ളത്.

അതേസമയം കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ ഐസിസിയുടെ ട്വന്റി 20 റാങ്കിംഗില്‍ കോഹ്ലി അഞ്ചാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ബാബര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. നേരത്തെ ഒരാഴ്ച മുമ്പാണ് ഏകദിനത്തില്‍ കോഹ്ലിയെ മറികടന്ന് ബാബര്‍ ഒന്നാം റാങ്ക് നേടിയത്.

Related Articles
Next Story
Share it