കോവിഡിനെതിരെ മരുന്ന്: യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡെല്‍ഹി ഹൈകോടതി

ന്യൂഡെല്‍ഹി: കോവിഡിനെതിരെ മരുന്നെന്ന പേരില്‍ കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്ന യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡെല്‍ഹി ഹൈകോടതി. കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.എം.എ ആണ് കോടതിയെ സമീപിച്ചത്. കേസ് ജൂലൈ 13 ന് വീണ്ടും പരിഗണിക്കും. അതുവരെ പ്രകോപനപരമായ യാതൊരു പരാമര്‍ശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കോവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ കോവിഡ് സുഖപ്പെടുത്തില്ലെന്ന […]

ന്യൂഡെല്‍ഹി: കോവിഡിനെതിരെ മരുന്നെന്ന പേരില്‍ കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്ന യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡെല്‍ഹി ഹൈകോടതി. കൊറോണില്‍ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.എം.എ ആണ് കോടതിയെ സമീപിച്ചത്.

കേസ് ജൂലൈ 13 ന് വീണ്ടും പരിഗണിക്കും. അതുവരെ പ്രകോപനപരമായ യാതൊരു പരാമര്‍ശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. കോവിഡിനെ പ്രതിരോധിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ കോവിഡ് സുഖപ്പെടുത്തില്ലെന്ന രാംദേവിന്റെ പ്രസ്താവനകള്‍ നേരത്തെ തന്നെ ഏറെ വിവാദമായിരുന്നു.

കോവിഡ് വാക്‌സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാംദേവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it