പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് അന്തരിച്ചു

ബേവിഞ്ച: ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് (88) അന്തരിച്ചു. ബേവിഞ്ചയിലെ പരേതരായ അന്തല്‍ച്ചാന്റെയും ബീഫാത്തിമ്മയുടെയും മകനാണ്. കാസര്‍കോട് ആദ്യകാലത്തെ ബഹുനില കെട്ടിടങ്ങളില്‍ ഒന്നായ എയര്‍ലൈന്‍സ് ബീല്‍ഡിങ്ങിന്റെ മാനേജിംഗ് പാര്‍ട്ടണര്‍ ആയിരുന്നു. കേരളത്തിലും കര്‍ണാടകയിലും ദീര്‍ഘകാലം പൊതുമരാമത്ത് കരാറുകാരനായി ജോലിചെയ്തിരുന്നു. അഭിവക്ത മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും അഭിവക്ത കണ്ണൂര്‍ ജില്ല കൗണ്‍സിലറുമായിരുന്നു. പാര്‍ട്ടിയുടെ ചെങ്കള പഞ്ചായത്ത് ട്രഷററായും വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേവിഞ്ചയിലെ യങ്ങ്‌മെന്‍സ് ലൈബ്രറിയുടെ ആജീവനാന്ത […]

ബേവിഞ്ച: ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് (88) അന്തരിച്ചു. ബേവിഞ്ചയിലെ പരേതരായ അന്തല്‍ച്ചാന്റെയും ബീഫാത്തിമ്മയുടെയും മകനാണ്. കാസര്‍കോട് ആദ്യകാലത്തെ ബഹുനില കെട്ടിടങ്ങളില്‍ ഒന്നായ എയര്‍ലൈന്‍സ് ബീല്‍ഡിങ്ങിന്റെ മാനേജിംഗ് പാര്‍ട്ടണര്‍ ആയിരുന്നു. കേരളത്തിലും കര്‍ണാടകയിലും ദീര്‍ഘകാലം പൊതുമരാമത്ത് കരാറുകാരനായി ജോലിചെയ്തിരുന്നു. അഭിവക്ത മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും അഭിവക്ത കണ്ണൂര്‍ ജില്ല കൗണ്‍സിലറുമായിരുന്നു. പാര്‍ട്ടിയുടെ ചെങ്കള പഞ്ചായത്ത് ട്രഷററായും വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബേവിഞ്ചയിലെ യങ്ങ്‌മെന്‍സ് ലൈബ്രറിയുടെ ആജീവനാന്ത പ്രസിഡണ്ടാണ്. ദീര്‍ഘകാലം ബേവിഞ്ച ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ആസ്യമ്മ ചായിന്റടി 5 മാസം മുമ്പാണ് മരണപ്പെട്ടത്. മക്കള്‍: അബ്ദുല്‍ ജലീല്‍ എയര്‍ലൈന്‍സ്, ഷരീഫ് എയര്‍ലൈന്‍സ് (ഇരുവരും കരാറുകാര്‍), ബീഫാത്തിമ, സാക്കിറ. മരുമക്കള്‍: സി.ടി അമീറലി കാസര്‍കോട്, ഫിറോസ് പൂനൂര്‍ കോഴിക്കോട്, സഫിയ, ഫൗസിയ. സഹോദരങ്ങള്‍: പരേതരായ ബി. ആമുഹാജി, ബി. അബ്ദുല്‍ കാദര്‍ ഹാജി, ബി. മുഹമ്മദ് കുഞ്ഞി, നബിസ. പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് വിവാഹം ചെയ്തത് ബി.എ റഹ്‌മാന്‍ ഹാജിയുടെ പേരമകളെയാണ്.

Related Articles
Next Story
Share it