കുറ്റിക്കോല്‍: നാടന്‍പാട്ട് കലാകാരന് കുറ്റിക്കോല്‍ കളക്കരയിലെ ബി. വിനോദ്കുമാര്‍ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ പി. പക്കീരന്റെയും ബി. കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: ശ്രീകല (പെരിയ ആയമ്പാറ). മക്കള്‍: ബി. ആദിദേവ്, ആത്മിക. സഹോദരങ്ങള്‍: വിശ്വനാഥന്, വിജയന്.