ബി.എസ്. മഹമൂദ് അന്തരിച്ചു

ഉളിയത്തടുക്ക: തളങ്കര ഖാസിലേന്‍ സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും ഉളിയത്തടുക്കയില്‍ മെക്‌സിക്കോ റസ്റ്റോറന്റിനു സമീപം താമസക്കാരനുമായ ബി.എസ്. മഹ്മൂദ് (70) അന്തരിച്ചു. ഇന്നു രാവിലെ വീട്ടിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികില്‍സയിലായിരുന്നുവെങ്കിലും ഇന്നലെ രാത്രി വരെ വാട്‌സ് ആപ്പിലടക്കം സജീവമായിരുന്നു. കുറേ വര്‍ഷം ഇസ്സത്ത് നഗറിലായിരുന്നു താമസം. ദീര്‍ഘകാലം അബുദാബിയിലായിരുന്ന മഹ്മൂദ് അബുദാബി-തളങ്കര മുസ്ലിം ജമാഅത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം അംഗമാണ്. ഒരു വര്‍ഷം മുമ്പ് ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹ്മദ് […]

ഉളിയത്തടുക്ക: തളങ്കര ഖാസിലേന്‍ സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനും ഉളിയത്തടുക്കയില്‍ മെക്‌സിക്കോ റസ്റ്റോറന്റിനു സമീപം താമസക്കാരനുമായ ബി.എസ്. മഹ്മൂദ് (70) അന്തരിച്ചു. ഇന്നു രാവിലെ വീട്ടിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികില്‍സയിലായിരുന്നുവെങ്കിലും ഇന്നലെ രാത്രി വരെ വാട്‌സ് ആപ്പിലടക്കം സജീവമായിരുന്നു. കുറേ വര്‍ഷം ഇസ്സത്ത് നഗറിലായിരുന്നു താമസം. ദീര്‍ഘകാലം അബുദാബിയിലായിരുന്ന മഹ്മൂദ് അബുദാബി-തളങ്കര മുസ്ലിം ജമാഅത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം അംഗമാണ്. ഒരു വര്‍ഷം മുമ്പ് ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. മുഹമ്മദ് റാഫിയുടെ വലിയ ആരാധകനായ ബി.എസ്. മഹ്മൂദ് തളങ്കര റാഫി മഹലിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സത്താറക്ക് സമീപം മുറൂഡിലെ ഉണക്ക മല്‍സ്യ കയറ്റുമതി സ്ഥാപനത്തിലും ഏറെക്കാലം ജോലി ചെയ്തു. മാലിക് ദീനാര്‍ ആസ്പത്രിയിലും സല്‍മാന്‍ ഹാര്‍ഡ് വേര്‍സിലും ജോലി നോക്കിയിട്ടുണ്ട്. ഉത്തരദേശത്തിന്റെ ആദ്യകാലത്ത് അബുദാബിയില്‍ പത്രത്തിന്റെ പ്രചരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. ഉത്തരദേശത്തില്‍ ഗള്‍ഫ് സംബന്ധമായ നിരവധി ലേഖനങ്ങള്‍ ബി.എസ്. മഹ്മൂദിന്റെതായി അച്ചടിച്ചു വന്നിട്ടുണ്ട്.
ഖാസിലേനിലെ പരേതരായ സൂപ്പിയുടെയും മറിയുമ്മയുടെയും മകനാണ്.
ഭാര്യ: സഫിയ. മക്കള്‍: അജ്മല്‍ (ദുബായ്), അല്‍ഫിന. മരുമക്കള്‍: ഷരീഫ് ദേളി, ജമീല. സഹോദരങ്ങള്‍: അസ്മ, അബ്ദുല്ല (ബംഗളൂരു).

Related Articles
Next Story
Share it