ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുടെ കൊല: പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബി.ഡി.എസ്. പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ പാര്‍വണത്തെ പി.വി. മാനസ(23)യെ വെടിവെച്ച് കൊന്ന് കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍ നിവാസിലെ രഖില്‍ പി.രഘുത്തമ(32)നാണ് ജീവനൊടുക്കിയത്. രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സുഹൃത്തുക്കളില്‍ ചിലരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. […]

കൊച്ചി: കോതമംഗലത്ത് ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കേസില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബി.ഡി.എസ്. പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ പാര്‍വണത്തെ പി.വി. മാനസ(23)യെ വെടിവെച്ച് കൊന്ന് കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍ നിവാസിലെ രഖില്‍ പി.രഘുത്തമ(32)നാണ് ജീവനൊടുക്കിയത്.
രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സുഹൃത്തുക്കളില്‍ ചിലരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോതമംഗലത്തുനിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ കണ്ണൂരിലെത്തിയത്. രഖില്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താനാണ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്. തോക്ക് മോഷ്ടിച്ചതാണോ അതോ കള്ളക്കടത്ത് സംഘത്തില്‍ നിന്ന് വാങ്ങിയതാണോ എന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് രഖിലിന്റെ ഫോണും വീട്ടിലെ മുറിയും ഉള്‍പ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എം.ബി.എ. പഠനം പൂര്‍ത്തിയാക്കിയ രഖിലിന് നാട്ടില്‍ വലിയ രീതിയിലുള്ള സൗഹൃദങ്ങളില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പഠനത്തിന് ശേഷം ഇന്റീരിയര്‍ ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്നു രഖില്‍. മൂന്ന് ദിവസം മുമ്പാണ് അവസാനമായി വീട്ടില്‍ എത്തിയത്.
ഇടക്കിടെ ജോലിയുടെ ഭാഗമായി എറണാകുളത്തും കോഴിക്കോട്ടും താമസിച്ചിരുന്നതിനാല്‍ പലര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രഖിലിന്റെ പെരുമാറ്റത്തിലും സംശയം തോന്നിയിരുന്നില്ല. തോക്കുമായെത്തി രഖില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഇന്നലെ വൈകിട്ട് പുറത്ത് വന്നതോടെ നാട് ഞെട്ടിയിരിക്കുകയാണ്.

Related Articles
Next Story
Share it