ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നും പ്രാക്ടിക്കല്‍ പഠിക്കാം; പഠന സഹായി യുമായി ഈ അധ്യാപക കൂട്ടായ്മ

കാസര്‍കോട്: ലോക്ഡൗണ്‍ കാരണം കോളേജില്‍ പോകാനാവാതെ വീട്ടില്‍ നിന്നും പഠനം നടത്തുന്ന ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി അധ്യാപക കൂട്ടായ്മ. അവസാന വര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ടെകനോളജി ഫോര്‍ ബിസിനസ് എന്ന പഠന പുസ്തകം തയ്യാറായത്. കണ്ണൂര്‍ കോണ്‍ക്കോര്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി, മാനേജ്‌മെന്റ് സ്റ്റഡീസ് അദ്ധ്യാപകന്‍ സുബീഷ്, പെരിയ എസ്.എന്‍ കോളേജിലെ അദ്ധ്യാപിക ഹിത മോഹന്‍ എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍. കോവിഡ് കാലത്ത് പ്രാക്ടിക്കല്‍ വീട്ടില്‍ നിന്നും […]

കാസര്‍കോട്: ലോക്ഡൗണ്‍ കാരണം കോളേജില്‍ പോകാനാവാതെ വീട്ടില്‍ നിന്നും പഠനം നടത്തുന്ന ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി അധ്യാപക കൂട്ടായ്മ. അവസാന വര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ടെകനോളജി ഫോര്‍ ബിസിനസ് എന്ന പഠന പുസ്തകം തയ്യാറായത്. കണ്ണൂര്‍ കോണ്‍ക്കോര്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി, മാനേജ്‌മെന്റ് സ്റ്റഡീസ് അദ്ധ്യാപകന്‍ സുബീഷ്, പെരിയ എസ്.എന്‍ കോളേജിലെ അദ്ധ്യാപിക ഹിത മോഹന്‍ എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍. കോവിഡ് കാലത്ത് പ്രാക്ടിക്കല്‍ വീട്ടില്‍ നിന്നും പഠിക്കാവുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സര്‍വകലാശാലക്ക് കീഴില്‍ വീട്ടില്‍ പഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകും ഈ പഠന സഹായി. സിലബസിലെ എല്ലാ ഭാഗവും ഉള്‍പ്പെടുത്തി രണ്ട് മാസം കൊണ്ട് പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. പെരിയയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സര്‍വകലാശാല എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസര്‍ ഡോ. അമൃത് ജി. കുമാര്‍ പുസ്തകം പ്രകാശനം ചെയ്തു.

Related Articles
Next Story
Share it