ബി.സി. റോഡിലെ ട്രാഫിക് ഐലന്റ് തകര്‍ത്ത നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

വിദ്യാനഗര്‍: വിദ്യാനഗര്‍ ബി.സി റോഡ് ജംഗ്ഷനില്‍ കലക്ടറേറ്റിലേക്ക് തിരിയുന്ന റോഡില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച്, വര്‍ഷങ്ങളോളമായി പരിപാലിച്ച് വരുന്ന ട്രാഫിക്ക് ഐലന്റും ചെറുപൂന്തോട്ടവും നശിപ്പിച്ച നിലയില്‍. എട്ടിന് രാവിലെയാണ് ഇത് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചത്. വേനല്‍കാലത്ത് ടാങ്കറില്‍ വെള്ളം എത്തിച്ചടക്കം ചെറുപൂന്തോട്ടം സംരക്ഷിച്ചുവരികയായിരുന്നു. ട്രാഫിക്ക് ഐലന്റ് തകര്‍ത്ത സംഭവത്തില്‍ കാരണക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ വിദ്യാനഗര്‍ പൊലീസില്‍ […]

വിദ്യാനഗര്‍: വിദ്യാനഗര്‍ ബി.സി റോഡ് ജംഗ്ഷനില്‍ കലക്ടറേറ്റിലേക്ക് തിരിയുന്ന റോഡില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച്, വര്‍ഷങ്ങളോളമായി പരിപാലിച്ച് വരുന്ന ട്രാഫിക്ക് ഐലന്റും ചെറുപൂന്തോട്ടവും നശിപ്പിച്ച നിലയില്‍. എട്ടിന് രാവിലെയാണ് ഇത് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചത്. വേനല്‍കാലത്ത് ടാങ്കറില്‍ വെള്ളം എത്തിച്ചടക്കം ചെറുപൂന്തോട്ടം സംരക്ഷിച്ചുവരികയായിരുന്നു. ട്രാഫിക്ക് ഐലന്റ് തകര്‍ത്ത സംഭവത്തില്‍ കാരണക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികള്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതായും വിദ്യാനഗര്‍ സി.ഐ വി.വി മനോജ് പറഞ്ഞു.

Related Articles
Next Story
Share it