അക്കര ഫൗണ്ടഷന്റെ നോമിനേഷനില്‍ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഫൈനലിസ്റ്റായി ആസിം വെളിമണ്ണയും

കാസര്‍കോട്: നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡിന് അവസാനമൂന്നില്‍ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. 39 രാജ്യങ്ങളില്‍ നിന്നായി വന്ന 169 ലധികം നോമിനികളില്‍ നിന്നാണ് നോബല്‍ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ദരുടെ ജഡ്ജിങ്ങ് പാനല്‍ മൂന്നു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഭിന്നശേഷിമേഘലയില്‍ കാസര്‍കോട് മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് ആസിമിനെ ഈ അവാര്‍ഡിന് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കിഡ്‌സ് റൈറ്റ്‌സ് രക്ഷാധികാരി ആര്‍ച്ച്ബിഷപ്പ് ഡെസ്‌മോണ്ട് […]

കാസര്‍കോട്: നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡിന് അവസാനമൂന്നില്‍ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. 39 രാജ്യങ്ങളില്‍ നിന്നായി വന്ന 169 ലധികം നോമിനികളില്‍ നിന്നാണ് നോബല്‍ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ദരുടെ ജഡ്ജിങ്ങ് പാനല്‍ മൂന്നു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഭിന്നശേഷിമേഘലയില്‍ കാസര്‍കോട് മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് ആസിമിനെ ഈ അവാര്‍ഡിന് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കിഡ്‌സ് റൈറ്റ്‌സ് രക്ഷാധികാരി ആര്‍ച്ച്ബിഷപ്പ് ഡെസ്‌മോണ്ട് ടുട്ടു പ്രഖ്യാപിച്ചത്. വിജയിയെ നവംബര്‍ 12ന് പ്രഖ്യാപിക്കും. 13ന് അവാര്‍ഡ് വിതരണം ഹോഗില്‍ വെച്ച് നടക്കും. കോഴിക്കോട് ജില്ലയിലെ വെളിമണ്ണ സ്വദേശി ശഹീദിന്റെയും ജംസീനയുടെയും ഒന്നാമത്തെ മകനായി 90 ശതമാനം വൈകല്യങ്ങളോടെയാണ് ആസിമിന്റെ ജനനം. കൈകളില്ലാതെ ജനിച്ച ആസിമിനു നടക്കാനും സംസാരിക്കാനും കേള്‍വിക്കും പ്രയാസം ഉണ്ട്. തന്റെ ഗ്രാമത്തിലെ വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ അപ്പര്‍പ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. തന്റെ ശ്രമത്തിലൂടെ അതു സാധ്യമാക്കുകയും 200 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 700 ഓളം കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നു. നിലവില്‍ അതേ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ആസിം. ഇതിനായി 52 ദിവസം വീല്‍ചെയറില്‍ 450 കിലോമീറ്റര്‍ മാര്‍ച്ച് നടത്തുകയും ആയിരക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരണം നടത്തുകയും ചെയ്തു. ആസിം നല്‍കിയ കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം മറ്റനേകം സാമൂഹിക പ്രവര്‍ത്തനത്തിലും ആസിം സജീവമാണ്. തന്റെ പ്രവര്‍ത്തനം കൊണ്ടു ലോകത്തെമ്പാടുമുള്ള ഭിന്നശേഷി യുവാക്കള്‍ക്കും കുട്ടികള്‍ക്കും അവരുടെ വിദ്യാഭ്യാസം തുടരാനും സമൂഹത്തില്‍ മുഖ്യധാരയിലേക്കു വരാനും വലിയ പ്രചോദനം ഉണ്ടാക്കാന്‍ സാധിച്ചതിനാലാണ് ആസിമിനെ അവാര്‍ഡിന് പരിഗണിച്ചിട്ടുള്ളത്. തന്റെ ഭാവി പ്രവര്‍ത്തനങ്ങളെ ആവിഷ്‌കരിക്കുന്നതിനായി ആസിം വെളിമണ്ണ ഫൗണ്ടഷന്‍ എന്ന പേരില്‍ ഒരു സന്നദ്ധസഘടന രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളസര്‍ക്കാറിന്റെ പ്രഥമ ഉജ്വലബാല്യം പുരസ്‌കാരം, യൂണിസെഫിന്റെ ചൈല്‍ഡ് അച്ചീവര്‍ അവാര്‍ഡ്, ബാഗ്ലൂര്‍ ആസ്ഥാനമായിട്ടുള്ള മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള കലാം ഫൗണ്ടേഷന്റെ ഇന്‍സ്പൈറിങ് ഇന്ത്യന്‍ അവാര്‍ഡ് എന്നിവ ആസിമിനു ലഭിച്ച ബഹുമതികളാണ്.
യു.കെ സ്വദേശിനി ക്രിസ്റ്റീന അഡാന്‍, ഡല്‍ഹി സ്വദേശികളായ വിഹാന്‍ നവ് അഗര്‍വാള്‍ എന്നിവരുമാണ് മറ്റു ഫൈനലിസ്റ്റുകള്‍. കുട്ടികളുടെ നോബല്‍ പ്രൈസ് എന്നറിപ്പെടുന്ന ഈ അവാര്‍ഡ് മലാല യൂസഫ് സായ്, ഗ്രേറ്റ തുന്‍ബര്‍ഗ്, എന്‍കോസി ജോണ്‍സണ്‍ എന്നിവര്‍ മുന്‍പ് നേടിയിട്ടുണ്ട്. ഓരോവര്‍ഷവും നോബല്‍ പ്രൈസ് ജേതാവാണ് വിജയിക്കുള്ള ട്രോഫി സമ്മാനിക്കുക. കൂടാതെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഏകദേശം ഒരു കൂടി രൂപ പ്രോജക്ട് ഫണ്ടായും ലഭിക്കും, അതില്‍ പകുതി വിജയിയുടെ തീമിലേക്കും പകുതി കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന മറ്റു പ്രോജക്ടുകളിലും നിക്ഷേപിക്കും. ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആസിമും അക്കര ഫൗണ്ടഷന്‍ പ്രവര്‍ത്തകരും.

Related Articles
Next Story
Share it