അസ്ഹറുദ്ദീന്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന; ആവേശത്തോടെ മലയാളികള്‍
ഷാര്‍ജ: ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം അസ്ഹറുദ്ദീന്‍ ചെന്നൈയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന. താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതോടെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് മലയാളികള്‍. അസ്ഹറുദ്ദീന്‍ നെറ്റ്‌സില്‍ പരിശീലിക്കുന്ന ചിത്രം റോയല്‍ ചാലഞ്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. പ്രധാന താരം എ ബി ഡിവില്ലിയേഴ്സ് വിക്കറ്റ് കീപ്പര്‍ ആകില്ലെന്ന് ആര്‍.സി.ബി ഡയറക്ടര്‍ പറഞ്ഞിരുന്നു. രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കെ എസ് ഭരത് ആണ് വിക്കറ്റ് കാത്തിരുന്നത്. എന്നാല്‍ ഭരതിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഇതോടെ അടുത്ത കളിയില്‍ […]

ഷാര്‍ജ: ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം അസ്ഹറുദ്ദീന്‍ ചെന്നൈയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന. താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതോടെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് മലയാളികള്‍. അസ്ഹറുദ്ദീന്‍ നെറ്റ്‌സില്‍ പരിശീലിക്കുന്ന ചിത്രം റോയല്‍ ചാലഞ്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.
പ്രധാന താരം എ ബി ഡിവില്ലിയേഴ്സ് വിക്കറ്റ് കീപ്പര്‍ ആകില്ലെന്ന് ആര്‍.സി.ബി ഡയറക്ടര്‍ പറഞ്ഞിരുന്നു. രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കെ എസ് ഭരത് ആണ് വിക്കറ്റ് കാത്തിരുന്നത്. എന്നാല്‍ ഭരതിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഇതോടെ അടുത്ത കളിയില്‍ അസ്ഹറുദ്ദീനെ പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്ന്ത്. അവസരം നല്‍കിയേക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
കൊല്‍ക്കത്തക്കെതിരെ ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞ ടീം 92ല്‍ എല്ലാവരും പുറത്തായിരുന്നു. കൊല്‍ക്കത്ത അനായാസം ജയിക്കുകയും ചെയ്തു. 22 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു ടോപ് സ്‌കോറര്‍. മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഏഴ് റണ്‍സ് മാത്രമാണ് സച്ചിന്‍ ബേബിക്ക് നേടാനായത്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് ബാംഗ്ലൂര്‍ നേരിടുന്നത്.
Good vibes only. ???#PlayBold #WeAreChallengers #IPL2021 pic.twitter.com/TFUSU3nmUb
— Royal Challengers Bangalore (@RCBTweets) September 22, 2021