'ആസാദ് കശ്മീര്‍' പരാമര്‍ശം; ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്‌സോക്ക് ഡല്‍ഹി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉള്‍പ്പെടെ കേസ് എടുത്തത് ഇഫ്‌സോ ആണ്. സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ജലീലിന്റെ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഡ്വ. ജി.എസ്. മണി പരാതി നല്‍കിയിരുന്നു. […]

ന്യൂഡല്‍ഹി: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്‌സോക്ക് ഡല്‍ഹി പൊലീസ് കൈമാറി. മുഹമ്മദ് സുബൈറിനെതിരെ ഉള്‍പ്പെടെ കേസ് എടുത്തത് ഇഫ്‌സോ ആണ്. സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ജലീലിന്റെ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഡ്വ. ജി.എസ്. മണി പരാതി നല്‍കിയിരുന്നു. ഈമാസം 13ന് നല്‍കിയ ഈ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച് ഡല്‍ഹി ഡിസിപിയെ അഡ്വ. ജി.എസ്. മണി സമീപിച്ചു. ഇതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ഇഫ്‌സോക്ക് കൈമാറിയതും കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയതും.
കെ.ടി. ജലീല്‍ കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. 'പാക്ക് അധീന കശ്മീര്‍' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീര്‍' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്.

Related Articles
Next Story
Share it