ആസാദ് കശ്മീര്‍ പരാമര്‍ശം; മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം; ഉചിതമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി

ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാര്‍ഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് […]

ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാര്‍ഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിര്‍ദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാര്‍ഗ് പൊലീസിന് നിര്‍ദേശം നല്‍കിയത്. അതേസമയം ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ജലീലിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതിക്കാരന്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. ജി.എസ്. മണി കോടതിയെ സമീപിച്ചത്. കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നതായിരുന്നു ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹരജിയില്‍ ഇദ്ദേഹം വിശദീകരിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം ജലീല്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ 'ഇന്ത്യ അധീന കശ്മീര്‍', 'ആസാദ് കശ്മീര്‍' തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

Related Articles
Next Story
Share it