'ആസാദ് കാശ്മീര്‍': അര്‍ത്ഥം മനസ്സിലാവാത്തവരോട് സഹതാപം മാത്രമെന്ന് ജലീല്‍

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ച് വിവാദത്തിലായ കെ.ടി ജലീല്‍ എം.എല്‍.എ വിശദീകരണവുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടു. അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ.ടി ജലീല്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും ഇന്നലെ കെ.ടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജലീല്‍ ഇന്നും കാശ്മീരിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.കാശ്മീരിന്റെ സൗന്ദര്യത്തേയും താഴ്‌വാരങ്ങളുടെ പട്ടണമായ പഹല്‍ഗാമിനെ കുറിച്ച് […]

തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ച് വിവാദത്തിലായ കെ.ടി ജലീല്‍ എം.എല്‍.എ വിശദീകരണവുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടു. അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ.ടി ജലീല്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും ഇന്നലെ കെ.ടി ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജലീല്‍ ഇന്നും കാശ്മീരിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.
കാശ്മീരിന്റെ സൗന്ദര്യത്തേയും താഴ്‌വാരങ്ങളുടെ പട്ടണമായ പഹല്‍ഗാമിനെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ജലീലിന്റെ ഇന്നത്തെ പോസ്റ്റ്. കാശ്മീരിന്റെ ചരിത്രം പോസ്റ്റിലുടനീളം വിവരിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ വാല്‍ക്കഷണം എന്നെഴുതി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 'ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍'എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം'.

Related Articles
Next Story
Share it