'ആസാദി കാ ഗൗരവ് യാത്ര' വിജയിപ്പിക്കും

കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തെയും നേതൃത്വം നല്‍കിയ സമര സേനാനികളേയും തള്ളിപ്പറയുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകളും സംഘപരിവാറും എന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് സൂചിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ നയിക്കുന്ന 'ആസാദി കാ ഗൗരവ് യാത്ര' വന്‍ വിജയമാക്കാന്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. ക്വിറ്റിന്ത്യാ ദിനത്തില്‍ കുമ്പളയില്‍ ആരംഭിക്കുന്ന പദയാത്ര 12ന് വൈകിട്ട് 5 […]

കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തെയും നേതൃത്വം നല്‍കിയ സമര സേനാനികളേയും തള്ളിപ്പറയുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകളും സംഘപരിവാറും എന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് സൂചിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ നയിക്കുന്ന 'ആസാദി കാ ഗൗരവ് യാത്ര' വന്‍ വിജയമാക്കാന്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. ക്വിറ്റിന്ത്യാ ദിനത്തില്‍ കുമ്പളയില്‍ ആരംഭിക്കുന്ന പദയാത്ര 12ന് വൈകിട്ട് 5 മണിക്ക് തൃക്കരിപ്പൂര്‍ സമാപിക്കും. യോഗത്തില്‍ ഡി.സി.സി ജന.സെക്രട്ടറി കരുണ്‍ താപ്പ, സി.വി ജെയിംസ്, നേതാക്കളായ ആര്‍.ഗംഗധരന്‍, കെ.വി ദാമോദരന്‍, എ.കെ നായര്‍, മണ്ഡലം പ്രസിഡണ്ടുമാരായ ഉമേഷ് അണങ്കൂര്‍, എം.രാജീവന്‍ നമ്പ്യാര്‍, ബി എ ഇസ്മായില്‍, ഹനീഫ് ചേരാങ്കായ്,ജമീല അഹമ്മദ്, ഉസ്മാന്‍ കടവത്ത് മൊയ്തീന്‍കുഞ്ഞി പൈക്ക, കുസുമം ചേനക്കോട്, ഇ.അമ്പിളി, ഖാന്‍ പൈക്ക, ജി.നാരായണന്‍, വട്ടക്കാട് മെഹമൂദ്, മുനീര്‍ ബാങ്കോട്, പുരുഷോത്തമന്‍ നായര്‍, കെ.ടി സുഭാഷ് നാരായണന്‍, പി.കെ വിജയന്‍, അബ്ദുല്‍ റസാഖ്, സിജി ടോണി, ഹരീന്ദ്രന്‍ ഇറക്കോട്, വസന്തന്‍ അജക്കോട്, അബ്ദുല്‍ സമദ്, ചന്ദ്രശേഖരന്‍ മാസ്റ്റര്‍ സംസാരിച്ചു.

Related Articles
Next Story
Share it