മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം നടത്തും-ജനശ്രീ

കാസര്‍കോട്: വ്യാപകമായി കൊണ്ടിരിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മണ്ഡലം തലത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനശ്രീ മിഷന്‍ ജില്ലാ ക്യാമ്പിന്റെ ഭാഗമായി ജനശ്രീ ഭവനില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജില്ലാ സമിതി അംഗങ്ങളും ബ്ലോക്ക് യൂണിയന്‍ ഭാരവാഹികളും സംബന്ധിച്ചു. 27ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ജില്ലാ ക്യാമ്പില്‍ 41 മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. ജനശ്രീ കേന്ദ്ര […]

കാസര്‍കോട്: വ്യാപകമായി കൊണ്ടിരിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മണ്ഡലം തലത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജനശ്രീ മിഷന്‍ ജില്ലാ ക്യാമ്പിന്റെ ഭാഗമായി ജനശ്രീ ഭവനില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജില്ലാ സമിതി അംഗങ്ങളും ബ്ലോക്ക് യൂണിയന്‍ ഭാരവാഹികളും സംബന്ധിച്ചു. 27ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ജില്ലാ ക്യാമ്പില്‍ 41 മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജേസീസ് അന്തര്‍ദേശീയ പരിശീലകന്‍ വേണുഗോപാല്‍.വി ക്ലാസെടുക്കും. സംസ്ഥാന സമിതി അംഗങ്ങളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, മടിയന്‍ ഉണ്ണിക്കൃഷ്ണന്‍, ശോഭന മാടക്കല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. വി.ഗംഗാധരന്‍, വി.കെ കരുണാകരന്‍ നായര്‍, കെ.ചന്തുകുട്ടി പൊഴുതല, സി.അശോക് കുമാര്‍, അഡ്വ.ജിതേഷ് ബാബു പി. കെ, സി.ഭാസ്‌ക്കരന്‍ ചെറുവത്തൂര്‍, ജോഷി തെങ്ങുംപള്ളില്‍, എം.നാരായണന്‍, കെ.പുരുഷോത്തമന്‍, സി.രവി, എറുവാട്ട് മോഹനന്‍, ടി.കെ ശ്രീധരന്‍, ദിവാകര എസ്.ജെ, പവിത്രന്‍ സി നായര്‍, ജി.നാരായണന്‍, കെ.ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കരിച്ചേരി, കൃഷ്ണന്‍ അടുക്കത്തൊട്ടി, സീതാരാമ മല്ലം, അഡ്വ.സോജന്‍ കുന്നേല്‍, സി.സുകുമാരന്‍, വിനോദ് കുമാര്‍ പനത്തടി, കെ.എം കുഞ്ഞികൃഷ്ണന്‍, ഉദ്ദേശ്കുമാര്‍.കെ, ജയശ്രീ.പി, ലത പനയാല്‍, ഗീത സുരേഷ്, കെ.വി ശാന്ത, നബീസത്ത് മിസിരിയ, സി.ഇ.ഒ എം.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ജനശ്രീ ജില്ലാ സെക്രട്ടറി എം.രാജീവന്‍ നമ്പ്യാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.പി സുധര്‍മ്മ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it