സൗജന്യ കണ്ണട വിതരണവും ബോധവല്‍കരണ ക്ലാസും

കാസര്‍കോട്: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ പുലിക്കുന്നിലെ ഡയലൈഫ് മെഡിക്കല്‍ സെന്ററില്‍ റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. മൂന്ന് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ നൂറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ നേതൃപരിശീലന ക്യാമ്പും കണ്ണട വിതരണവും നടത്തി. മംഗലാപുരം മുന്‍ ഡി.വൈ. എസ്.പി വിശ്വനാഥ് പണ്ഡിഥ് ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് നൗഷാദ് എം.എം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ആര്‍.ടി.ഒ അസിസ്റ്റന്റ് […]

കാസര്‍കോട്: ദേശീയ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ പുലിക്കുന്നിലെ ഡയലൈഫ് മെഡിക്കല്‍ സെന്ററില്‍ റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. മൂന്ന് ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ നൂറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ നേതൃപരിശീലന ക്യാമ്പും കണ്ണട വിതരണവും നടത്തി. മംഗലാപുരം മുന്‍ ഡി.വൈ. എസ്.പി വിശ്വനാഥ് പണ്ഡിഥ് ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് നൗഷാദ് എം.എം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ആര്‍.ടി.ഒ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ്കുമാര്‍ സി.എ ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം വഹിച്ചു.
ഡോ. നാരായണ നായ്ക് സംസാരിച്ചു. ഡയലൈഫ് ഡയറക്ടര്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി സ്വാഗതവും ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it